0%

Chapter Title : പ്രിയം പ്രിയതരം 6 [Freddy Nicholas]

Author : Freddy Nicholas Read All Parts 383

യോദ്ധാവ് പെട്ടെന്ന് സടകുടഞ്ഞ് എഴുന്നേറ്റു.

വിറയ്ക്കുന്ന എന്റെ കരതലങ്ങൾ ഞാൻ അവളുടെ കൈവിരലുകളിലേക്ക് കോർത്തിണക്കി പിടിച്ചു.

അടിയിൽ നിന്നും ആരോ എന്നെ ആക്രമിക്കുന്നുണ്ട്... അവൾ പറഞ്ഞു.

കവിളുകളിൽ പൂശിയ യാഡ്ലെ ലാവണ്ടർ ടാൽക്കിന്റെ നറുമണം എന്നെ എന്റെ മനസ്സിലെ ഏതോ സാങ്കൽപ്പിക ലോകത്തേക്ക് കൊണ്ടുപോയി.

കുറച്ചുനേരം നാം ഇരുവരും നിശബ്ദരായി അവിടെ തന്നെ ഇരുന്നു. ആ നിശബ്ദതയിൽ അവളുടെ ശ്വാസത്തിന്റെയും ഹൃദയമിടിപ്പിന്റെയും താളവേഗം ഞാൻ കേട്ടറിഞ്ഞു.

പുറത്തെ മിതശീത കാറ്റ് സുഖമുള്ള അന്തരീക്ഷം തീർത്തു.

തൊടിയിലെ കാറ്റാടികൊമ്പത്ത്, മിന്നാമിനുങ്ങുകളുടെ സീരീസ് ലാമ്പിന്റെ ബഹളം.

മനസ്സിലെ പ്രേമത്തിന്റെ ചെറു തീ നാമ്പ് എന്തൊക്കെയോ മൊഴിയാൻ തുടങ്ങിയെങ്കിലും അത് വഴിപിരിഞ്ഞ് മറ്റെവിടെക്കോ പോയി.

ഞാൻ : പ്രിയ മോളെ അന്ന് നിനക്ക് ആകെ നിരാശയായി അല്ലേ...??

പ്രിയ : മ്മ്ച്ച്.... അതൊന്നും സാരമില്ല. അത്തരം നിരാശകൾക്കൊന്നും ഞാൻ സ്ഥാനം കൽപ്പിക്കാറില്ല...

ഞാൻ : അതെന്താ പ്രിയ നീ അങ്ങനെ പറഞ്ഞത്... എല്ലാം പകുതി വഴിയിൽ ഉപേക്ഷിച്ചു പോകേണ്ടി വന്നതിൽ നിനക്ക് നിരാശ തോന്നിയില്ലേ...??

പ്രിയ : തോന്നി... പക്ഷേ അത് ഏട്ടന്റെ കുറ്റം കൊണ്ടല്ലല്ലോ.

ഞാൻ : എങ്കിലും പുത്തരിയിൽ കല്ല് കടിയായി പോയില്ലേ....??

പ്രിയ : ഏട്ടനല്ലേ പുത്തരിയിൽ കല്ലുകടി എനിക്ക് ഇത് പുത്തരിയല്ലല്ലോ...!?

നമ്മുടെ ജീവിതത്തിൽ നിരാശകൾ പലപ്പോഴും വന്ന് പോകാറുണ്ട്... അതിനെയൊന്നും മൈൻഡ് ചെയ്യാതെ വിട്ടു കളയുക... എന്നാ ഒരു പ്രശ്നവുമില്ല.

പ്രിയ : ആശിച്ചതെല്ലാം വെട്ടിപ്പിടിച്ചവരായിട്ട് ആരെങ്കിലും ഉണ്ടോ..?? ചരിത്രങ്ങളിലല്ലാതെ..!!

ഞാൻ : എന്താ മോളെ.. പ്രിയ... നീ സാഹിത്യവും പറയാൻ തുടങ്ങിയോ...???

പ്രിയ

💬 Comments

View all comments