Chapter Title : പ്രിയം പ്രിയതരം 7 [Freddy Nicholas]
: അമ്മയ്ക്ക് ഭക്ഷണം കൊടുത്തു, മരുന്ന് കൊടുത്തു, അത്യാവശ്യ കാര്യങ്ങളൊക്കെ കഴിഞ്ഞ് അവരെ കിടത്തിയുറക്കി, ഇപ്പൊ ഇങ്ങട് വന്നേയുള്ളൂ.
ഞാൻ : ഓഹ്... അത് നന്നായി... അതേയ്... ക്ഷേത്രത്തിൽ പോകുമ്പോ ഉടുത്ത ആ ഒന്നരേം മുണ്ടിൽ താൻ കാണാൻ അടിപൊളിയായിരുന്നു കേട്ടോ..!"
പ്രിയ : ഓഓഓഓ.... മതിമതി... ഇന്നത്തേക്കുള്ളത് ആയി.
ഞാൻ : അല്ല... പറയാതിരിക്കാൻ വയ്യ. ഞാൻ ഒരു സൗന്ദര്യാസ്വാധകനാണ്... നല്ലത് കണ്ടാ പറയണമല്ലോ... അത്തരം ഒരു ദുസ്വഭാവം എനിക്കുണ്ട്...
പ്രിയ : കഴിഞ്ഞ ദിവസം ഡ്രെസ്സ് വാങ്ങിയ കൂട്ടത്തിൽ വാങ്ങിയതാ... "ഉടുത്തിട്ട് എന്നെ കാണിച്ചില്ലാ""ന്ന് പരാതി പറയണ്ടാന്ന് കരുതി.
പ്രിയ : ഏട്ടനെ കാണിക്കാൻ വേണ്ടിയാ ഉടുപ്പ് മാറ്റാതെ അത്രേം നേരം കാത്തു നിന്നത്.
ഞാൻ : അത് കാണിക്കാനുള്ള മനസ്സിനെ ഞാൻ ബഹുമാനിക്കുന്നു.. താങ്ക് യു ടാ... അങ്ങനെ കാണാൻ കിട്ടിയത് എന്റെ ഭാഗ്യം......... കണ്ടിട്ട് എനിക്ക് കൊതി മാറിയില്ല.
പ്രിയ : ഇനിയൊരിക്കൽ അമ്പലത്തിൽ പോകുമ്പം കൂടെ പോന്നോളൂ... അപ്പോപ്പിന്നെ കുറെ നേരം കൺ നിറയെ കണ്ടോണ്ടിരിക്കാല്ലോ...
ഞാൻ : ശരിയാ.... അന്ന് നേരത്തെ അറിയിച്ചാൽ ഞാൻ ഒപ്പം വരാൻ ശ്രമിക്കാം... എന്താ...?
പ്രിയ : സമ്മതം... തിരികെ വരുമ്പോ, എനിക്ക് വാനില ഐസ് ക്രീം വാങ്ങി തരാമോ... എങ്കിലും മാത്രം എന്റെ കൂടെ വന്നാ മതി.
ഞാൻ : നിനക്കാരാടോ, ഐസ് ക്രീമിൽ കൂടോത്രം ചെയ്തത്...??
പ്രിയ : എനിക്ക് എന്റെ പഴയ ഓർമകൾ... അയവിറക്കാൻ ഒരു അവസരം കിട്ടുമല്ലോ... "നൊസ്റ്റാൾജിയ...!!"
ഞാൻ : എന്നിട്ട് ഇപ്പൊ ഡ്രെസ്സ് മാറ്റിയോ...??
💬 Comments
View all comments