Chapter Title : പ്രിയം പ്രിയതരം 8 [Freddy Nicholas]
എന്താല്ലേ...!!
ഞാൻ : നിരാശയോ... ഇതിനൊക്കെ നിരാശ എന്ന് പറയാനൊക്കുമോ... എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചത്ര, നിരാശകളും അവഗണനകളും ഏതെങ്കിലും സ്ത്രീ അനുഭവിച്ചു കാണുമോന്ന് അറിയില്ല.
ഏട്ടൻ എന്റെ മുഖത്ത് നോക്കി... ആ മുഖത്തെ ഭാവം കണ്ട് ഞാൻ നിസ്സംഘ ഭാവത്തോടെ ഏട്ടനെ നോക്കി.
ഏട്ടൻ : മനുഷ്യനെ നേരിൽ കണ്ട് അവരുടെ അവസ്ഥകളെ കുറിച്ച് ആർക്കും വിലയിരുത്താൻ പറ്റില്ലല്ലോ...
ഞാൻ : ഇതിൽ കൂടുതൽ വ്യക്തമായി ഇപ്പോൾ പറയാൻ എനിക്ക് വയ്യ.
ഏട്ടൻ : അപ്പോൾ ചേച്ചി എന്നോട് പറഞ്ഞിരുന്ന സംഭവം സത്യമാണല്ലേ... അങ്ങനെ നേരിട്ട് ചോദിക്കുന്നത് ശരിയല്ല ല്ലോ എന്ന് കരുതി ചോദിക്കാഞ്ഞതാണ്.
ഞാൻ : ചോദിച്ചാലും എനിക്ക് ഇതൊക്കെ തന്നെയേയുള്ളൂ പറയാൻ.
ഏട്ടൻ : താൻ ഇത്ര നിരാശ പെടല്ലടോ... എല്ലാം ശരിയാവും... എല്ലാം നമ്മുക്ക് ശരിയാക്കാം...
ഞാൻ : ശരിയാവണമെങ്കിൽ തുടക്കത്തിലേ ശരിയാവണമായിരുന്നു. ഇനി അത് അസാധ്യമാണ്. അതിന്റെ സമയമൊക്കെ കഴിഞ്ഞു പോയി. പ്രതേകിച്ച് ഇവിടെ അടുത്തില്ലാത്ത ആളിനോട്.
ഏട്ടൻ : വാശി ഒന്നിന് ഒരു പരിഹാരമല്ല മോളെ...
ഞാൻ : ഞാൻ വാശി പിടിച്ചിട്ടും വിളിക്കാഞ്ഞിട്ടും ഒന്നും കാര്യമല്ല. നല്ല ജീവിതം കിട്ടാനും യോഗം വേണം നല്ല ജീവിതം മാത്രമല്ല നല്ല ഭർത്താവും.
ഏട്ടൻ : ഇപ്പൊ... നിന്റെ കെട്ടിയോൻ ഇനി തിരികെ വരില്ലെന്നുണ്ടോ...??
ഞാൻ : അങ്ങേര്, ഓസ്ട്രേലിയയിൽ എത്തിയെന്നു ന്യൂസ് കിട്ടി അതും അയാളുടെ കാമുകിയുമൊത്ത് ഇതിൽ കൂടുതൽ ഞാനും ഇനി എന്താ ഏട്ടനോട് പറയേണ്ടത്.??
ഏട്ടൻ : Ok മോളെ.. ഡോണ്ട് വറി എല്ലാം ശരിയാകും... എല്ലാം നമ്മുക്ക് ശരിയാക്കാം...
ഞാൻ : എങ്ങനെ ശരിയാക്കും...
ഏട്ടൻ : അത് നമ്മുക്ക് ആലോചിക്കാം... നീ ഇപ്പൊ സമാധാനിക്ക്...
ഞാൻ : ഏട്ടാ.... എന്തുകൊണ്ട് നിങ്ങളെപ്പോലെ ഒരു സ്വഭാവവും വ്യക്തിത്വവും ഉള്ള ഒരാളെ ഭർത്താവായി എനിക്ക് കിട്ടിയില്ല എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്.
ഞാൻ : കൊതിച്ചതോ കിട്ടിയില്ല... വിധിച്ചതോ... അത് ഇങ്ങനെയും ആയി. എന്നെപ്പോലെ ഇത്രയും ഗതി കെട്ട ആരെങ്കിലും ഉണ്ടാവുമോ ഈ നാട്ടിൽ...????
ഏട്ടൻ :
💬 Comments
View all comments