0%

Chapter Title : പ്രിയം പ്രിയതരം 8 [Freddy Nicholas]

Author : Freddy Nicholas Read All Parts 374

: ഓഹ്... മറന്നില്ല ല്ലേ...

ഏട്ടൻ : അതിന്, ഇത് ഇന്ന് കാലത്ത് പറഞ്ഞതല്ലേ... കഴിഞ്ഞ മാസമല്ലലോ..??

ഞാൻ : അതേയ് , ഏട്ടാ ഇത് ഇത്തിരി കോസ്‌ലി മെഡിസിൻ അല്ലേ... പൈസ വേണ്ടേ...??

ഏട്ടൻ : അത് ഞാൻ നിന്റെ ഏട്ടനോട് വാങ്ങിച്ചോളാം, നീ ടെൻഷനാടിക്കേണ്ട.

ഞാൻ : ഓ.. മ്പ്രാ... ആയിക്കോട്ടെ മ്പ്രാ... ഇനി പള്ളി കഞ്ഞി കുടിക്കാൻ കാലായെങ്കി ഉണർത്ഥിക്കാം...

ഏട്ടൻ : ഓ... ആയില്ലേയ്... പള്ളിച്ചായ ഇപ്പൊ ങ്ങട് സേവിച്ചതേയുള്ളു.

ഏട്ടൻ : ആ... എങ്ങനുണ്ട് അമ്മയ്ക്ക്...??

ഞാൻ : വലിയ വ്യത്യാസമില്ല, അങ്ങനെ തന്നെ.

ഏട്ടൻ : ഏട്ടനോട് പറഞ്ഞാരുന്നോ..??

ഞാൻ : ഇങ്ങോട്ട് വിളിച്ചിരുന്നു...

ഏട്ടൻ : എന്താ പറഞ്ഞെ...??

ഞാൻ: അടുത്താഴ്ച ഇങ്ങോട്ട് വരുന്നുണ്ട്. വന്ന് കണ്ടിട്ട് പോട്ടെ... എല്ലാ തിരക്കും ഒഴിഞ്ഞ് എല്ലാ കാര്യങ്ങളും ചെയ്യാനൊക്കില്ലല്ലോ.

ഏട്ടൻ : ഞാനും കാര്യത്തിന്റെ ഗൗരവം വിളിച്ചറീയിച്ചൊട്ടുണ്ട്. മനസ്സിലാക്കിയാൽ കൊള്ളാം.

ഞാൻ : അതേയ്... ഇന്ന് എവിടെയായിരുന്നു വർക്ക്‌ റൂട്ട്...??

ഏട്ടൻ : പെരിന്തൽമണ്ണ... ഹോ എന്നാ ഒടുക്കത്തെ ചൂടാന്നറിയാമോ... വെന്ത്, വിയർത്ത് ഒരു പരുവമായി.

ഞാൻ : ഇന്ന് കാലത്ത് ജോലിക്ക് ഇറങ്ങുമ്പോ തന്നെ ലേറ്റായി ല്ലേ...

വീട്ടി പോയി ഞാൻ ഇത്തിരി നേരം കൂടി കിടന്നതായിരുന്നു... നല്ല പോലെ ഉറങ്ങിപോയി. ആരുമെന്ന് വിളിച്ചുമില്ല. ഏട്ടൻ ചെറുതായി ശബ്ദമില്ലാത്ത ചിരിച്ചു.

ഞാൻ : നേരം വൈകിയല്ലേ ഉറങ്ങിയത് പിന്നെങ്ങനാ... ഞാൻ സ്വരം താഴ്ത്തി പറഞ്ഞു.

ഏട്ടൻ : ആ സമയത്ത് ഒന്ന് ഉണർന്നത് എന്റെ ഭാഗ്യം. അല്ലങ്കി കാണായിരുന്നു പുകില്.

ഞാൻ : ആരും കണ്ടില്ലെന്ന് ഉറപ്പല്ലേ...???

ഏട്ടൻ : എയ്...

ഞാൻ : ഈശ്വരൻ കാത്തു.

ഏട്ടൻ : എല്ലായ്പോഴും ഈശ്വരൻ കാക്കണമെന്നില്ല...

ഞാൻ : ശരിയാണ്.

തലേ ദിവസം ഇരുന്ന് സംസാരിച്ച അതേ സ്ഥലത്ത് ഏട്ടൻ ഇരുന്നു. അൽപ്പം മാറി ഞാനും... ഇന്നലെ ഉണ്ടായിരുന്നത്ര തേജസ്സ് നിലാവെളിച്ചത്തിന്‌ ഇല്ല ഇന്ന്.

ഏട്ടൻ : എന്നാലും തനിക്ക് വല്ലാത്ത നിരാശയായി പോയില്ലേ... അതും ഒന്നല്ല രണ്ട്ദിവസം... ശ്ശെ...

💬 Comments

View all comments