0%

Chapter Title : പ്രിയം പ്രിയതരം 8 [Freddy Nicholas]

Author : Freddy Nicholas Read All Parts 933

തീർക്കുന്ന ഒരു ഉപകാരണമാക്കി നിലനിർത്താമായിരുന്നു.

എന്നെ സംബന്തിച്ചിടത്തോളം ഏട്ടനെ സമീപിക്കുമ്പോൾ എനിക്ക് ഒരു കാരണവശാലും അദ്ദേഹത്തെ ഭയപ്പെടേണ്ടി വന്നിട്ടില്ല.

എന്നാൽ മനുഷ്യ സഹജമായ ചെറിയ ചെറിയ, വികൃതികളും, കുസൃതികളും ദുശീലങ്ങളും ഉണ്ടെന്നത് ഒഴിച്ചാൽ പുള്ളി മൊത്തത്തിൽ ഒരു ക്‌ളീൻ ഇമേജ് ഉള്ള വ്യക്തിയാണ്.

അത്തരം ക്ളീൻ ഇമേജ് ഉള്ള ഒരു വ്യക്തിയെ ഉള്ളുകൊണ്ട് ഇഷ്ടപ്പെടാത്ത ആരാണുള്ളത് ഈ ഭൂമുഖത്ത്.

എനിക്ക് പോലുമില്ല അത്തരമൊരു ക്ളീൻ ഇമേജ് എന്ന് എനിക്കറിയാം.

എന്തോ...!!!! അടുക്കുന്തോറും ഏട്ടനെ കുറിച്ച് കൂടുതൽ അറിയാനുള്ള അഭിവാഞ്ച എന്റെ ഉള്ളിൽ ഉടലെടുത്തു.

സത്യത്തിൽ എന്താണ് ഞാനും ബിജുവേട്ടനും തമ്മിലുള്ള ബന്ധം...??

അതോ എനിക്ക് ബിജുവേട്ടനോട് ഉള്ളുകൊണ്ട് പ്രേമം തോന്നി തുടങ്ങിയോ... ഇനി അങ്ങനെയല്ലെങ്കിൽ ബിജുവേട്ടന് എന്നോട് കടുത്ത പ്രേമമാണോ...??

എയ്... അങ്ങനെയൊന്നുമല്ല അങ്ങനെ ആവാൻ സാധ്യത കുറവാണ്... ആയിരുന്നെങ്കിൽ ഏട്ടൻ എന്നോട് അത് തുറന്നു പറഞ്ഞേനെ...

ഇനി അങ്ങനെ നേരിട്ട് പറഞ്ഞില്ലെങ്കിലും അത് പ്രകടിപ്പിക്കാൻ എത്രയെത്ര വഴികളുണ്ട്...??

ബിജു എന്ന വ്യക്തി എന്താണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ വലിയ പ്രയാസമാണ്. മനസ്സുകൊണ്ട് ഞാൻ ബിജുവേട്ടനുമായി ഒരുപാട് അടുത്ത് പോയോ എന്നാണ് ഇപ്പോൾ എന്റെ ആശങ്ക.

ഞാൻ ഇപ്പോൾ ഏട്ടനോട് കാണിക്കുന്ന സമീപനം ശരിയാണോ...?? അതോ... അവിവാഹിതനായ ഒരു ചെറുപ്പക്കാരനോട് ഞാൻ കാണിക്കുന്ന ക്രൂരതയല്ലേ ഇത്....

ഒരു കാലത്ത് വിവാഹ സ്വപ്നങ്ങളും പേറി നടന്നിരുന്ന ഏട്ടനെ ഇപ്പോൾ മനസ്സ് കൊണ്ടും ശരീരം കൊണ്ടും വഞ്ചിക്കുകയല്ലേ താൻ ചെയ്യുന്നത്.

പക്ഷെ, ഏട്ടൻ എന്ന വ്യക്തിയുമായി ഇടപെടുമ്പോൾ ഞാൻ എല്ലാം വിസ്മരിക്കുന്നു എന്നല്ലേ സത്യം.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എല്ലാ ജീവജാലങ്ങളും ആഗ്രഹിക്കാറുണ്ട്.

💬 Comments

View all comments