0%

Chapter Title : പ്രിയം പ്രിയതരം 9 [Freddy Nicholas]

Author : Freddy Nicholas Read All Parts 298

സാമ്പത്തികമായും, മറ്റും പലപ്പോഴും എന്നെ ഒരുപാട് സഹായിച്ചിട്ടുള്ളവനാണ് ഫിലിപ്.

അന്ന് വൈകീട്ട് എന്റെ ടാർജറ്റ് പൂർത്തിയാക്കി വീട്ടിലേക്ക് വന്നു കയറുമ്പോൾ, പ്രിയയുടെ വീട്ടു മുറ്റത്ത് പതിവിലും വിപരീതമായി ഒരു കാർ പാർക്ക്‌ ചെയ്യുന്നത് ഞാൻ കണ്ടു.

ഫ്രണ്ട് ഗ്ലാസിന്റെ മേൽ നോക്കിയപ്പോൾ മനസ്സിലായി അത് ഡോക്ടർന്റെ കാറാണെന്ന്.

പ്രിയയുടെ അമ്മയെ ട്രീറ്റ് ചെയ്യുന്ന ഡോക്ടർ സലീമിന്റെതാണെന്ന് മനസ്സിലാക്കിയതോടെ ഞാൻ പെട്ടെന്ന് അങ്ങോട്ട് ചെന്നു.

വേറെ എങ്ങോട്ടോ പോകുന്ന വഴിക്ക് ഒന്ന് സന്ദർശിക്കാൻ എന്ന മട്ടിൽ വന്നതാണ്, dr സലീം.

ഞാൻ : ഗുഡ് ഈവെനിംഗ് ഡോക്ടർ.

ഡോ : വെരി ഗുഡ് ഈവെനിംഗ് മിസ്റ്റർ ബിജു.

ഞാൻ : ഹൌ ഈസ്‌ ഷീ ഡോക്ടർ...?? എനി ഇമംപ്രൂവ്മെന്റ്...??

ഡോ : റൈറ്റ് നൗ ഷീ ഈസ്‌ ഓൾ റൈറ്റ്.... പിന്നെ പ്രിയയുടെ മുഖത്ത് നോക്കി പറഞ്ഞു.

മരുന്നുകളൊക്കെ കൃത്യമായും, സമയാസമയം തെറ്റാതെ കൊടുക്കുക... ഓക്കേ... ഷീ ൽ ബി ആൾ റൈറ്റ്.

?

സംസാരിച്ച് പതുക്കെ നടന്ന് പുറത്തേക്ക് വന്ന ഡോക്ടർ എന്നോട് വളരെ സ്വരം താഴ്ത്തി സംസാരിച്ചു.

ഡോ : നോക്കൂ മിസ്റ്റർ ബിജു... ഷീ ഈസ്‌ അ ഡയ്യിങ് പേഷ്യന്റ്... എനി വേ ഷി ഈസ്‌ ആറ്റ് ഹോം... നമ്മുക്ക് ആശ്വസിക്കാം...

യൂ മെയ്‌ നോ ദാറ്റ്‌ ബോത്ത്‌ ഓഫ് ഹേർ കിഡ്‌നിസ് ആർ ഓൾറെഡി ഡാമേജ്ഡ്... യൂ ഗോട്ട് മി...?? സൊ, പ്രെസെന്റ്ലി വീ കാൻ ടു സച് എ തിങ് ദാറ്റ്‌.... നമ്മുക്ക് അവരുടെ ആയുസ്സ് നീട്ടി കൊണ്ടു പോകാനേ ഒക്കൂ... അതെർ വൈസ്.........

നമ്മുക്ക് പ്രത്യാശിക്കാം... ഇഫ് എ മിറാക്കിൾ ഹാപ്പെൻസ്... മനുഷ്യരായ നമ്മുക്ക് എല്ലാറ്റിനും ലിമിറ്റേഷൻസ് ഉണ്ട്. ബാക്കിയൊക്കെ ദൈവത്തിന്റെ കരങ്ങളിൽ നിക്ഷിപ്തമാണ്.

ഡോ : സൊ, ഡോണ്ട് വറി, ആൻഡ് ടേക്ക് ക്രിറ്റിക്കൽ കെയർ ഓഫ് ഹേർ... ദാറ്റ്‌സ് ഇറ്റ്.... ശരി... അപ്പൊ ഞാൻ ഇറങ്ങുകയാ... എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ എന്നെ വിളിച്ചോളൂ. സമയമൊന്നും നോക്കണ്ട. ഞാൻ വരാം.

ഞാൻ : താങ്ക് യൂ സോ മച്ച് ഫോർ യുവർ കൈന്റ്നെസ് ഡോക്ടർ.

ഡോ : ഇറ്റ്സ് ഓക്കേ ബിജു... ഇറ്റ്സ് മൈ ഡ്യൂട്ടി.

പ്രിയ : എന്താ ഡോക്ടർ പറഞ്ഞെ...?? ഡോക്ടർ പോയ ഉടനെ പ്രിയ എന്റെ അടുത്ത് വന്നു ചോദിച്ചു.

ഞാൻ : പേടിക്കേണ്ട വിഷയമൊന്നുമില്ല... ഇപ്പോഴത്തെ കണ്ടിഷൻ തുടരും...

💬 Comments

View all comments