Chapter Title : പ്രിയം പ്രിയതരം 9 [Freddy Nicholas]
അത്ര തന്നെ... ബാക്കിയെല്ലാം നമ്മുക്കറിയാവുന്നത് തന്നെ.
അപ്പച്ചി : എന്താ മോനെ ഡോക്ടർ പറഞ്ഞത്... വല്ല പ്രതീക്ഷയുമുണ്ടോ...??
ഞാൻ ഈർഷയോടെ അവരുടെ മുഖത്ത് നോക്കി.
ഇളയമ്മ : ഈശ്വരാ... ഭഗവാനെ... ആരായാലും ശരി... അധികം കഷ്ടപ്പെടുത്താതെ കൊണ്ടു പോയാ മതിയായിരുന്നു.
ഞാൻ : ഇതെന്തൊക്കെയാ ഈ അമ്മച്ചിമാര് പറയുന്നേ... ഒരു രോഗീടെ മുന്നീ നിന്നോണ്ടാണോ, സിനിമാ ഡയലോഗടിക്കുന്നെ..??
ഇളയമ്മ : ഞാൻ ഒരഭിപ്രായം പറഞ്ഞെന്നേയുള്ളൂ. എന്നാ ഞാൻ അങ്ങ് പോയേക്കാം.
ഞാൻ : ആ... തല്ക്കാലം ഇവിടെ അഭിപ്രായങ്ങളൊന്നും വേണ്ട ചോദിച്ചില്ലതാനും....
ഞാൻ അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി, എന്റെ വീട്ടിലേക്ക് പോയി, കുളിച്ചു, ഡ്രെസ്സ് മാറി ചായയും കുടിച്ച് അല്പം വിശ്രമിച്ചു.
നേരത്തെ കേട്ട ഡയലോഗിന്റെ അമർഷത്തിൽ ഞാൻ അങ്ങോട്ട് പോയില്ല... പത്തര മണി കഴിഞ്ഞിട്ടും എന്നെ കാണാത്തതുകൊണ്ട് പ്രിയ എനിക്ക് ഒരു മിസ്കോൾ ഇട്ടു.
11 മണിയോടുകൂടി ആണ് ഞാൻ അങ്ങോട്ട് പോയത്. കിളവികളെ അവിടെയെങ്ങും കണ്ടില്ല.
അടുക്കളയുടെ അകത്തുള്ള കോമൺ ബാത്റൂമിൽ കയറി കാലുകൾ കഴുകി പുറത്തോട്ട് ഇറങ്ങുമ്പോഴും പ്രിയ അടുക്കളയിൽ തന്നെ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.
വൈകി കുളിച്ചത് കൊണ്ടാണോ എന്നറിയില്ല കുറി തൊട്ടിട്ടില്ല, തലയിൽ കെട്ടിയ തോർത്ത് ലൂസായിട്ട് കിടക്കുന്നു.
കുറി തൊട്ടാൽ അവളെ കാണാൻ ഒരു പ്രത്യേക രസമാണ്... വെറും കണ്ണെഴുതുക മാത്രം ചെയ്ത ആ മുഖത്തെ പ്രസരിപ്പ് എപ്പോഴും ഒരേപോലെയാണ്.
അങ്ങനെ അവളെ കാണാൻ തന്നെ ഒരു പ്രത്യേക ചേലുണ്ട്. ഒരു നാടൻ പെണ്ണിന്റെ ശേല്....
അൽപ്പം അയഞ്ഞ ചൂരിദാർ ടോപ്പിൽ ഒതുക്കി നിറുത്തിയ മാറിണകളുടെ സൗന്ദര്യം എന്റെ ഹൃദയമിടിപ്പിനെ വേഗതയുള്ളതാക്കി.
അത്രയും നേരമായിട്ടും പ്രിയ പിറ്റേ ദിവസത്തേക്ക്ള്ള പ്രാതലിനു മാവിന്റെ കൂട്ട് തയ്യാറാക്കുകയായിരുന്നു.
ഞാൻ : എന്താടോ...?? ഇതുവരെ കഴിഞ്ഞില്ലേ നിന്റെ അടുക്കള പരിപാടി...?? നേരം വെളുക്കാറായല്ലോ..??!
പ്രിയ : ദാ കഴിഞ്ഞു. ഇനി പോയി ഉറങ്ങണം... ഇന്ന് ദിവസം മുഴുവനും ഒരു റെസ്റ്റും കിട്ടിയില്ല.
ഞാൻ : എവിടെ ബാക്കി പഴ്മരങ്ങളൊക്കേ...??
പ്രിയ : കഴിപ്പും കഴിഞ്ഞ് ഉറങ്ങി...
ഞാൻ : എപ്പോ...??
പ്രിയ : ഓ... അതൊക്ക 9 മണിയാകുന്നതിനു മുൻപ് എല്ലാവരും കഴിപ്പും കഴിഞ്ഞ് സ്ഥലം വിട്ടു. കൂർക്കം വലിയുടെ ഒച്ച കേൾക്കുന്നില്ലേ..??
ഞാൻ : എവിടെയാ രണ്ടും..??
പ്രിയ : അമ്മേടെ മുറിയിൽ തന്നെ.
അപ്പോഴേക്കും പ്രിയ അവസാനത്തെ പാത്രവും കഴുകി എടുത്തു വച്ചു
💬 Comments
View all comments