0%

Chapter Title : പ്രിയം [Rashford]

Author : kkstories Read All Parts 7.6K

പഴയ കാമുകനോടൊപ്പം എന്‍റെ വീട്ടില്‍ നിന്‍റെ കിടപ്പറയില്‍ ഓരോന്ന് കാട്ടികൂട്ടിയപ്പോള്‍ അറിയാതെ എടുത്ത ഒരു സെല്‍ഫിയുണ്ട്. അത് ഞാന്‍ മോളുടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ കാണിക്കട്ടെ?

അഞ്ജു അവിടെ പകച്ച് നിന്നു. താനും നന്ദുവും തമ്മിലുള്ള ബന്ധം അമ്മയക്ക് അറിയില്ല എന്നാണ് അവള്‍ വിചാരിച്ചിരിക്കുന്നത്. ഇതിപ്പോള്‍. ഫോട്ടൊയൊക്കെ ഡിലീറ്റ് ചെയ്യണം എന്നവള്‍ അവനോട് പറഞ്ഞതുമാണ്. എന്നിട്ടപ്പോള്‍. അവള്‍ ഒരക്ഷരം മിണ്ടിയില്ല.

പ്രിയതഃ എന്താടീ, ഇപ്പോള്‍ നീ ഒന്നും പറയുന്നില്ലെ? നിനക്ക് ഇപ്പോള്‍ വീഡിയോ ആരെയും കാണിക്കണ്ടെ?

അഞ്ജു മിണ്ടാതെ നിന്നു.

പ്രിയതഃ നീ ഇവനോടൊപ്പം കാണിച്ച് കൂട്ടിയത് പോട്ടെ, ഇത് സീരിയസായ റിലേഷന്‍ ആണേല്‍ ഞാന്‍ കൂടെ ഉണ്ടായനെ, പക്ഷെ ഒരു കറിവേപ്പില പോലെ നീ അവനെ വലിച്ചെറിഞ്ഞു. എന്തിന്? ഇട്ട് മൂടാന്‍ പണവും സ്വത്തവും എല്ലാം നിനക്ക് ആവശ്യത്തിന് ഇല്ലെ. അതില്‍ കൂടുതല്‍ സ്വത്തിന് വേണ്ടി അല്ലെ നീ ഇവനെ കളഞ്ഞത്?

അഞ്ജു അപ്പോഴും മിണ്ടിയിരുന്നില്ല. അവളാകെ കിളിപോയി നില്‍ക്കുകയാണ്.

പ്രിയതഃ ഞാനൊരു അമ്മയാണോ എന്ന് നീ ചോദിച്ചില്ലെ. ഞാന്‍ ചോദിക്കട്ടെ, നീയൊരു മകളാണോ? അന്ന് കല്യാണത്തലേന്ന് നീ ഇവനോട് പറഞ്ഞത് മുറിയുടെ പുറത്ത് നിന്ന് ഞാന്‍ കേട്ടു. സ്വന്തം അമ്മയെ പറ്റി നീ ഇങ്ങനെയൊക്കെയാണോ ധരിച്ചവെച്ചിരിക്കുന്നത്?

അതും കൂടെ കേട്ടപ്പോള്‍ അഞ്ജു ആകെ തകര്‍ന്ന് പോയി. അന്ന് പറഞ്ഞതെല്ലാം അമ്മ കേട്ടിരിക്കുന്നു. ഇനി തനിക്കൊന്നും പറയാനൊക്കില്ല. അവള്‍ തല കുനിച്ചിരുന്നു.

പ്രിയതഃ നീ കാര്‍ കൊണ്ടു വന്ന് പുറത്ത് പാര്‍ക്ക് ചെയ്യുന്നത് ഞാന്‍ ക്യാമറയില്‍ കൂടെ കണ്ടിരുന്നു. ഇത്രയും കാലം ഈ വീടിന് ചുറ്റും ക്യാമറയുള്ളത്

💬 Comments

View all comments