0%

Chapter Title : പ്രിയം [Rashford]

Author : kkstories Read All Parts 7.1K

ഉം ഉം അപ്പോള്‍ രണ്ടാളും ചെയ്തിട്ടുണ്ടല്ലെ? കൊള്ളാം കൊള്ളാം.

നന്ദുഃ അയ്യൊ മാഡം അതു പിന്നെ.

പ്രിയതഃ ആഹ് ഉരുളാതടാ, ഇതൊക്കെ ഞാന്‍ പ്രതീക്ഷച്ചതാ. പിന്നെ നീ അല്ലെ. അതൊണ്ട് സാരമില്ല.

നന്ദുഃ അതെന്താ മാഡം അങ്ങനെ ഒരു ടോക്ക്.

അവന്‍ സംശയത്തോടെ ചോദിച്ചു.

പ്രിയതഃ എയ് അതല്ലടാ. ഇപ്പോള്‍ നിന്നെയാണ് അവള്‍ക്ക് കെട്ടണ്ടത് എന്ന് പറഞ്ഞിരുന്നേല്‍ എനിക്ക് 100% സമ്മതമാണ്. നിന്നെ ഞാന്‍ ചെറുപ്പം തൊട്ടെ കാണുന്നതാണ്. നിന്‍റെ കുടംബത്തിനെയും എല്ലാം എനിക്ക് നല്ലത് പോലെ അറിയാം. തൊട്ടടുത്തുമാണ്. മോളെയും കണ്ടോണ്ടിരിക്കാമല്ലോ. ഞാന്‍ ഇതൊക്കെ ആലോചിച്ചിരുന്നു. പക്ഷെ അവള്‍ അഞ്ജു, അവളാണ് ഈ ചെറുക്കനെ മതി എന്ന് വാശി പിടിച്ചത്. അന്ന് സങ്കടമുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍.

പ്രിയതയുടെ ശബ്ദമിടറി. നന്ദു മിണ്ടാതെയിരുന്നു. അവള്‍ തല താഴ്ത്തിയിരുന്നതെയുള്ളു.

പ്രിയതഃ ഏതെങ്കിലും മകള്‍ ഇങ്ങനെ അമ്മമാരെ പറ്റി പറയുവോ?

നന്ദുഃ മാഡം അതുപിന്നെ…

പ്രിയതഃ അതല്ലെടാ, നീ ഒന്ന് ആലോചിച്ചെ, എന്തുമാത്രം സൗകര്യങ്ങളാണ് ഞാന്‍ അവള്‍ക്ക് ഒരുക്കി കൊടുത്തത്. വാങ്ങിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം വാങ്ങിച്ച് കൊടുത്തു. എന്‍റെ അവസ്ഥ വരാതിരിക്കാന്‍ കല്യാണ ആലോചന പോലും ഞാന്‍ അവള്‍ക്കൊ വേണോ എന്ന് ചോദിച്ചിട്ടാ നടത്തിയത്. അവള്‍ കെട്ടിയിലെങ്കിലും എനിക്ക് വിഷയമില്ലായിരുന്നു. അവള്‍ക്ക് ജീവിതകാലം മുഴുവന്‍ അടിച്ച് തിമിര്‍ക്കാനുള്ള കാശ് ഞാനുണ്ടാക്കിയിട്ടുണ്ട്. പക്ഷെ ഇതിപ്പോള്‍… എനിക്ക് അങ്ങോട്ട് സഹിക്കുന്നില്ല.

നന്ദുഃ മാഡം എന്തൊക്കെയാണേലും മോള്‍ അല്ലെ. അവള്‍ മനസ്സിലാക്കും കുറച്ച് പ്രായമാകാന്‍.

പ്രിയതഃ ഇതില്‍ കൂടുതല്‍ എന്ത് പ്രായമാകാനാടാ. കേട്ടില്ലെ അവളുടെ വര്‍ത്തമാനം. അവള്‍ അവന്‍റെ അവസാനം കാണാതെ അടങ്ങൂല്ല.

💬 Comments

View all comments