Chapter Title : പ്രിയമാനസം 3 [അഭിമന്യു]
കെഴങ്ങനാക്കിട്ടു അവൾ നല്ല ജീവിതം തേടി പോകുന്നു, അപ്പോൾ ഞാനും എന്റെ ലൈഫ് നോക്കണ്ടേ നീ പറ "
"അപ്പോൾ അവൾ തേച്ചതിൽ നിനക്ക് ഒരു വിഷമവുമില്ലെ?, അല്ല രാവിലെ ഇതല്ലരുന്നല്ലോ നിന്റെ അവസ്ഥ? "
"ഹ്മ്മ്…. വിഷമം… അഹ് വിഷമമുണ്ട്.
പക്ഷേ ഞാൻ വിഷമിച്ചതുകൊണ്ടോ ജീവനൊടുക്കിയത് കൊണ്ടോ അവൾക്കൊരു കോപ്പുമുണ്ടാകില്ല.. അപ്പോൾ ഞൻ എന്തിനാടാ എന്റെ ജീവിതം അവൾക്കു വേണ്ടി നശിപ്പിക്കുന്നത്. "
ഷമീറിന്റെ ഓരോ വാക്കും ഉറച്ചതായിരുന്നു.
പ്രിയന് ഷെമീറിനെ നോക്കിൽക്കുമ്പോൾ അവൻ ഓർത്തുപോയി.":രാവിലെ തൊട്ടു കുറച്ചു മുമ്പ് വരെ കണ്ട ഷമീർ അല്ല ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്നത്, എല്ലാത്തിനെയും നേരിടാൻ വളരെ കുറച്ചു നിമിഷങ്ങൾ കൊണ്ട് അവനു കഴിഞ്ഞിരിക്കുന്നു. "
"അഹ് ഷെമിയെ ഞാൻ അവനെ വിളിച്ചു പറഞ്ഞിട്ടുണ്ട്, ഒരാഴ്ചക്കുള്ളിൽ എല്ലാം ശെരിയാക്കിട്ടു വിളിക്കാമെന്ന പറഞ്ഞെ.. "
ഉമ്മറത്തേക്ക് കൈയിൽ സുലൈമാനിയുമായി വന്ന ഉമ്മാന്റെ ശബ്ദമാണ് ഷമീറിന്റെയും, പ്രിയന്റെയും സംസാരത്തിനു വിരാമമിട്ടത്..
പ്രിയനും ഷമീറും ഉമ്മ കൊണ്ടുവന്ന സുലൈമാനി വാങ്ങി കുടിച്ചു… .
"അല്ല ഷമി നിനക്ക് പോണോടാ, ഞാൻ അച്ഛനോട് പറഞ്ഞു ഞങളുടെ കമ്പനിയിൽ ഒരു ജോലി വാങ്ങി തരാം, ഇതിനു മുമ്പും ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ "
"ഏയ് അത് വേണ്ട അളിയ, അത് ശെരിയാവില്ല, "
"എന്താടാ ഏട്ടൻ സമ്മദിക്കില്ലന്നു വെച്ചാണോ, അതിനു നീ എന്നെ പോലല്ലോ.. നീ ഒരു M.sc കാരനല്ലേ. "
പ്രിയൻ അത് പറയുമ്പോൾ നിർവികാരത നിറഞ്ഞ മുഖത്ത് ഒരു പുഞ്ചിരി തെളിച്ചുകൊണ്ട് ഷെമീർ പറഞ്ഞു..
"ഞാൻ നിന്റെ കമ്പനിയിൽ ജോലിക് കയറിയാൽ ഞാൻ നിന്റെ ഫ്രണ്ട്ഷിപ് മുതെലെടുക്കുവാനെന്നെ എല്ലാവരും പറയു. അത് കൊണ്ട് അത് വേണ്ടടാ പ്ലീസ് "
"അതെ കുഞ്ഞേ അതൊന്നും വേണ്ട ഇനിയെങ്കിലും അവൻ ആരെയും ആശ്രയിക്കാതെ ജീവിക്കാൻ പടിക്കട്ടെ,"
ഉമ്മയും ഷമീറിനെ പിന്താങ്ങിയതോടെ പ്രിയന് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല.
പ്രിയൻ ബാക്കി വന്ന സുലൈമാനിയും കൂടെ കുടിച്ചിട്ട് ഗ്ലാസ് ഉമ്മയെ ഏൽപ്പിച്ചു.. ഉമ്മ ഗ്ലാസ്സുമായി അകത്തേക്ക് പൊയ്..
"പ്രിയ നീ കരുതുന്നുണ്ടോ ഇതൊരു ഒളിച്ചോട്ടമാണെന്നു. "
ഉമ്മ പോയതും
💬 Comments
View all comments