Chapter Title : പ്രിയമാനസം 3 [അഭിമന്യു]
മാത്രം അകലെയാണ് ആ ഡ്രൈവിംഗ് സ്കൂൾ.
അവർ ചെല്ലുമ്പോൾ ആ പെൺകുട്ടി അവിടെ ഇരിപ്പുണ്ടായിരുന്നു.
(ഒരു ചുമന്ന ചുരിദാർ ഇട്ട സുന്ദരി.. )
"അതിങ്ങു ത, പോണം "
അവൻ ചെന്നപാടെ ചോദിച്ചു,
"തരാം, അതിനു മുൻപ് ചേട്ടൻ ഇതൊന്നു കാണ് ".
അതും പറഞ്ഞു അവൾ അവളുടെ മൊബൈലിൽ ഒരു വീഡിയോ പ്ലേ ചെയ്തു അവന്റെ കൈലേക്കു കൊടുത്തു. ഷമീർ ഒരു സംശയത്തോടെ ആ ഫോൺ വാങ്ങി നോക്കി കൂടെ പ്രിയനും.
വീഡിയോ പ്ലേ ആയി തുടങ്ങി "; അതിൽ ഫാത്തിമ നിന്നു ലെറ്റർ എഴുതുന്നു കൂടെ ആ പെൺകുട്ടിയും.
"ടി ഫാത്തി നീ ഈ ചെയ്യുന്നത് ചതിയാണ്, ആ ചേട്ടൻ നിന്നെ എത്രമാത്രം സ്നേഹിക്കുനുണ്ടന്നോ, നീ ഇങ്ങനൊന്നും ചെയ്യാൻ പാടില്ല, "
"പിന്നെ സ്നേഹം, എന്റെ പൊന്നുമോളെ ഇതൊക്കെ സീരിയസ് ആയി എടുക്കാൻ നിന്നാൽ നമ്മുടെ ലൈഫ് പോയത് തന്നേ, പിന്നെ അവന്റെ കൂടെ പോയാൽ ഞാൻ പിന്നെ ഗോപി വരച്ചമാതി. ഇപ്പോൾ വന്നേക്കുന്ന പ്രൊപോസൽ എന്തുകൊണ്ടും നല്ലതാണ് തോന്നിയൊണ്ട ഞാൻ ഓക്കെ പറഞ്ഞെ, ആളെ ആര്മിയിലാണ്. അപ്പോൾ എന്റെ ലൈഫ് സെറ്റ് ആയി. "
അവൾ ആ ലെറ്റർ എഴുതികൊണ്ടു പറഞ്ഞു
"എടി എന്നാലും, ഇത് ആ ചേട്ടൻ എങ്ങനെ "
"ഒഹ് ഒരു ചേട്ടൻ നിന്റെ സ്വന്തം ചേട്ടനൊന്നും അല്ലല്ലോ ഇത്രയും feel ചെയ്യാൻ, എനിക്ക് എന്റെ ലൈഫ് നോക്കണം, അതിനാണ് ഈ ലെറ്റർ പിന്നെ ഇത് കൊടുത്തിട്ടു നീ എന്ത് പറയും, അല്ലെ നീ ഒന്നും പറയണ്ട ഇത് കിട്ടിക്കഴിഞ്ഞു
💬 Comments
View all comments