0%

Chapter Title : പ്രിയമാനസം 3 [അഭിമന്യു]

Author : Kambikathakal Read All Parts 434
അവൻ കുറെ കലം ഇതുകൊണ്ട് ഇരുന്നോളാം, ഇന്നാ ഇത് കൊടുത്തേരെ, എങ്കിൽ ഞാൻ ഇറങ്ങട്ടെ ഇക്ക ഇപ്പോൾ വരും. " അവൾ തന്റെ കൈയിൽ ഇരുന്ന ലെറ്റർ കൊടുത്ത ശേഷം അവിടെ നിന്നും പൊയ് അതോടെ ആ വീഡിയോ അവസാനിച്ചു. ഇതെല്ലാം കണ്ട് ഷമീർ ആകെ മരവിച്ചു നിൽക്കുകയാണ് പ്രിയനും അതുതന്നെയാണ് അവസ്ഥ. ജീവന് തുല്യം സ്നേഹിച്ചപെണ്ണ് അവനെ ചതിച്ചിരിക്കുന്നു ആയിരം കത്തികൾ കുത്തി ഇറക്കുന്ന വേദന അവൻ അനുഭവിക്കുന്നു, പക്ഷേ അവനിൽ നിന്നും ഒരു പ്രതികരണവും ഇല്ല. അവർക്കിടയിൽ ഒരു നിശബ്ദത തളം കെട്ടി നിന്നു.. ഷമീറിന്റെ വേദന വിവരിക്കുന്നതിലും അപ്പുറമായിരുന്നു. പ്രിയൻ ഫോൺ വാങ്ങി ആ പെണ്ണിനെ ഏൽപ്പിച്ചു. പിന്നൊന്നും പറയാൻ നിൽക്കാതെ അവൻ ഷമീറിനെയിം കൂട്ടി അവിടെ നിന്നും പോയി.. അവർ പോകുന്നതും നോക്കി ഒരു നെടുവിപ്പിട്ടുകൊണ്ട് ആ പെൺകുട്ടിയും അവിടെ നിന്നുമിറങ്ങി.. തിരിച്ചുള്ള യാത്രയിൽ ഷമീർ പ്രിയന്റെ തോളിൽ തല ചരിച്ചു കിടക്കുകയാണ്. ഒന്നും മിണ്ടുന്നില്ല. ഷമീറിന് എല്ലാം മനസ്സിലായിരുന്നു തന്റേതെന്ന് കരുതിയ പെണ്ണ് തന്നേ വഞ്ചിച്ചിരിക്കുന്നു.. അവനു ഇപ്പോഴും അവളോട് ദേശ്യം തോന്നുന്നില്ല. അവനു ഇപ്പോളുള്ള വികാരം എന്തെന്ന് അവനുപോലും അറിയാൻ പറ്റുന്നില്ല അവന്റെ മുന്നിൽ തെളിയുന്ന ഒരേ ഒരു മുഖം മാത്രം തന്റെ വാത്സല്യനിധിയായ ഉമ്മയുടെ മുഖം. അവന്റെ അവസ്ഥ മനസ്സിലാക്കി പ്രിയൻ ഷമീറിന്റെ വീട്ടിലേക്കാണ്.. വണ്ടി വിട്ടത്. വീട്ടിലേക്കു കയറുമ്പോൾ ഷമീറിന്റെ ഉമ്മ നിസ്‌ക്കരിക്കുകയായിരുന്നു. ഷമീറും, പ്രിയനും കൂടി ഓടിട്ട ആ കൊച്ചുവീട്ടിലേക്കു കയറി. ഭിത്തിയിൽ അവരെ ഉപേക്ഷിച്ചുപോയ വാപ്പാടെ ഫോട്ടോയിലേക്കു ഷമീർ നിർവികാരമായ ഒന്ന് നോക്കി.

💬 Comments

View all comments