Chapter Title : പ്രിയമാനസം 3 [അഭിമന്യു]
കാലമായി, പക്ഷേ അപ്പോഴൊക്കെ ഞാൻ അവൾക്കുവേണ്ടിയാണ് ഒഴുഞ്ഞുമാറി നിന്നത്. പക്ഷേ എന്നെ ഒരു കെഴങ്ങനാക്കിട്ടു അവൾ നല്ല ജീവിതം തേടി പോകുന്നു, അപ്പോൾ ഞാനും എന്റെ ലൈഫ് നോക്കണ്ടേ നീ പറ "
"അപ്പോൾ അവൾ തേച്ചതിൽ നിനക്ക് ഒരു വിഷമവുമില്ലെ?, അല്ല രാവിലെ ഇതല്ലരുന്നല്ലോ നിന്റെ അവസ്ഥ? "
"ഹ്മ്മ്…. വിഷമം… അഹ് വിഷമമുണ്ട്.
പക്ഷേ ഞാൻ വിഷമിച്ചതുകൊണ്ടോ ജീവനൊടുക്കിയത് കൊണ്ടോ അവൾക്കൊരു കോപ്പുമുണ്ടാകില്ല.. അപ്പോൾ ഞൻ എന്തിനാടാ എന്റെ ജീവിതം അവൾക്കു വേണ്ടി നശിപ്പിക്കുന്നത്. "
ഷമീറിന്റെ ഓരോ വാക്കും ഉറച്ചതായിരുന്നു.
പ്രിയന് ഷെമീറിനെ നോക്കിൽക്കുമ്പോൾ അവൻ ഓർത്തുപോയി.":രാവിലെ തൊട്ടു കുറച്ചു മുമ്പ് വരെ കണ്ട ഷമീർ അല്ല ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്നത്, എല്ലാത്തിനെയും നേരിടാൻ വളരെ കുറച്ചു നിമിഷങ്ങൾ കൊണ്ട് അവനു കഴിഞ്ഞിരിക്കുന്നു. "
"അഹ് ഷെമിയെ ഞാൻ അവനെ വിളിച്ചു പറഞ്ഞിട്ടുണ്ട്, ഒരാഴ്ചക്കുള്ളിൽ എല്ലാം ശെരിയാക്കിട്ടു വിളിക്കാമെന്ന പറഞ്ഞെ.. "
ഉമ്മറത്തേക്ക് കൈയിൽ സുലൈമാനിയുമായി വന്ന ഉമ്മാന്റെ ശബ്ദമാണ് ഷമീറിന്റെയും, പ്രിയന്റെയും സംസാരത്തിനു വിരാമമിട്ടത്..
പ്രിയനും ഷമീറും ഉമ്മ കൊണ്ടുവന്ന സുലൈമാനി വാങ്ങി കുടിച്ചു… .
"അല്ല ഷമി നിനക്ക് പോണോടാ, ഞാൻ അച്ഛനോട് പറഞ്ഞു ഞങളുടെ കമ്പനിയിൽ ഒരു ജോലി വാങ്ങി തരാം, ഇതിനു മുമ്പും ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ "
"ഏയ് അത് വേണ്ട അളിയ, അത് ശെരിയാവില്ല, "
"എന്താടാ ഏട്ടൻ സമ്മദിക്കില്ലന്നു വെച്ചാണോ, അതിനു നീ എന്നെ പോലല്ലോ.. നീ ഒരു M.sc കാരനല്ലേ. "
പ്രിയൻ അത് പറയുമ്പോൾ നിർവികാരത നിറഞ്ഞ മുഖത്ത്
💬 Comments
View all comments