0%

Chapter Title : പ്രിയമാനസം 3 [അഭിമന്യു]

Author : Kambikathakal Read All Parts 437
ഒരു പുഞ്ചിരി തെളിച്ചുകൊണ്ട് ഷെമീർ പറഞ്ഞു.. "ഞാൻ നിന്റെ കമ്പനിയിൽ ജോലിക് കയറിയാൽ ഞാൻ നിന്റെ ഫ്രണ്ട്ഷിപ് മുതെലെടുക്കുവാനെന്നെ എല്ലാവരും പറയു. അത് കൊണ്ട് അത് വേണ്ടടാ പ്ലീസ് " "അതെ കുഞ്ഞേ അതൊന്നും വേണ്ട ഇനിയെങ്കിലും അവൻ ആരെയും ആശ്രയിക്കാതെ ജീവിക്കാൻ പടിക്കട്ടെ," ഉമ്മയും ഷമീറിനെ പിന്താങ്ങിയതോടെ പ്രിയന് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല. പ്രിയൻ ബാക്കി വന്ന സുലൈമാനിയും കൂടെ കുടിച്ചിട്ട് ഗ്ലാസ്‌ ഉമ്മയെ ഏൽപ്പിച്ചു.. ഉമ്മ ഗ്ലാസ്സുമായി അകത്തേക്ക് പൊയ്.. "പ്രിയ നീ കരുതുന്നുണ്ടോ ഇതൊരു ഒളിച്ചോട്ടമാണെന്നു. " ഉമ്മ പോയതും അവർ വിഷയത്തിലേക്കു വന്നു. പ്രിയൻ ഉത്തരം കൊടുക്കാതെ വെറുതെ ഒന്ന് ചിരിച്ചു. "എന്താടാ ചിരിക്കുന്നത്,... " ഷമീറും ചിരിച്ചുകൊണ്ട് ചോദിച്ചു. "ഏയ്‌ ഒന്നുമില്ലളിയ, നിന്റെ ചോദ്യം കേട്ടു ചിരിച്ചത " പ്രിയൻ മറുപടി പറഞ്ഞു
"ഇതൊരൊളിച്ചോട്ടം തന്നെയാണ്, പക്ഷേ ഞാനൊരു ഭീരുവാണെന്നു നീ വിചാരിക്കരുത്, എനിക്ക് ഒരു മാറ്റം അനിവാര്യമാണ്, അതിനു എനിക്ക് പോയെ പറ്റു.. " "ഹ്മ്മ്.. എല്ലാം നിന്റെ തീരുമാനം പോലെ നടക്കട്ടെ. എങ്കിൽ പിന്നെ ഞാൻ ഇറങ്ങട്ടെടാ ഒന്ന് കുളിക്കണം, ആകെ മുഷിഞ്ഞു.. നീ എന്നെ വീട്ടിലേക്കു വിട്…" അതും പറഞ്ഞു പ്രിയൻ ഷമീറിന്റെ ബൈക്കിൽ കയറി വണ്ടി തിരിച്ചു.. "അല്ല കുഞ്ഞു ഒന്നും കഴിക്കാതെ പോകുവാണോ, " പ്രിയൻ ഇറങ്ങുന്ന കണ്ടുകൊണ്ട് ഉമ്മ ഓടിവന്നു ചോദിച്ചു.. "അഹ് .. ഉമ്മ പോട്ടെ പിന്നെ വരാം… " പ്രിയൻ ബൈക്ക് start ചെയ്തപ്പോൾ ഷമീർ പിന്നിൽ കയറി യാത്രയായി.. ********************** പ്രിയനേ ഗേറ്റിനു മുന്നിലിറക്കി ഷമീർ തിരിച്ചു

💬 Comments

View all comments