Chapter Title : പ്രിയമാനസം 3 [അഭിമന്യു]
പോന്നു.
വീട്ടിലേക്കു കയറി ചെല്ലുമ്പോ ഹാളിൽ തന്നേ അച്ഛനും അമ്മയും, പ്രേമും ഇരിപ്പുണ്ട്.
അമ്മയുടെ അച്ഛന്റെയും മുഖത്ത് പതിവിലേറെ സന്തോഷം നിറഞ്ഞു നിൽക്കുന്നു..
പ്രേമാണെങ്കിൽ തന്റെ സ്ഥിരം ഭാവത്തിൽ ലാപ് ടോപ്പിൽ കുത്തുന്നു..
"നീ എവിട പോയേക്കുവാരുന്നു, ഫോണേന്ത ഓഫ് ആക്കിയേക്കുന്നെ "
കേറിവന്ന പാടെ അച്ഛൻ ചോദിച്ചു…
" അത്.. ഞാൻ ഷമീറിന്റെ വീട്ടിൽ വരെ പോയിരുന്നു, "
അതും പറഞ്ഞു കൊണ്ട് പ്രിയൻ തന്റെ പോക്കെറ്റിൽ നിന്നും ഫോൺ എടുത്തുനോക്കി അത് ഓഫ് ആയിരുന്നു..
"മ്മ്… "
അതിനു മറുപടിയായി പ്രതാപൻ ഒന്ന് ഇരുത്തിമൂളുക മാത്രം ചെയ്തു..
"കുഞ്ഞാ… നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു… "
അമ്മ വളരെ സന്തോഷത്തോടെയാണ് അത് പറഞ്ഞത്…
പെട്ടന്നാണ് പ്രേമം അത് കേൾക്കാൻ താൽപ്പര്യമില്ലാത്ത മട്ടിൽ അവിടെനിന്നും എഴുന്നേറ്റു പോയ്…
മൂവരും പ്രേമം പോകുന്നതും നോക്കി നിന്നു.
" അല്ല എന്ത അമ്മ പറയാനുള്ളത്, "
പ്രിയന്റെ ചോദ്യമാണ് പ്രേമിനെ നോക്കി ഇരിക്കുന്ന പ്രതാപനെയും ശാരിയെയും, അവർ പറയാൻ തുടക്കമിട്ട കാര്യത്തിലേക്ക് കൊണ്ടുവന്നത്.
" ഹ… ട ചാരു…. ചാരു വിളിച്ചിരുന്നു.. അവർ നാളെ തറവാട്ടിലെത്തുമെന്നു, പിന്നെ ഇനി അവിടെ ആണ്, തിരിച്ചു പോണില്ലാന്ന് "?
ശാരി വളരെ സന്തോഷത്തോടെയാണ് ആ വാർത്ത പ്രിയനോട് പറഞ്ഞത്..
അത് കേട്ടപ്പോൾ പ്രിയനും ഞെട്ടലും സന്തോഷവും ഒരുമിച്ചു വന്നു..
"അത് പറയാനാ നിന്നെ വിളിച്ചേ, അപ്പോൾ കിട്ടുന്നുമില്ല. "
ശാരി അതും കൂടെ കൂട്ടിച്ചേർത്തു.
"അല്ല ഇത് ഏട്ടനറിഞ്ഞോ? "
"അറിഞ്ഞു, പക്ഷേ ഒന്നും പറഞ്ഞില്ല."
"മ്മ്… "
പ്രിയൻ ഒന്ന്
💬 Comments
View all comments