0%

Chapter Title : പ്രിയമാനസം 3 [അഭിമന്യു]

Author : Kambikathakal Read All Parts 439
മൂളുക മാത്രം ചെയ്തു, പിന്നെ തന്റെ മുറിയിലേക്ക് പോകുവാൻ തുടങ്ങിയപ്പോഴാണ് അച്ഛൻ പിറകിൽ നിന്നും ചോദിച്ചത്. "കുഞ്ഞാ നാളെ നീ ഫ്രീ ആണോ? " "അഹ്… അച്ഛാ… " അവൻ തിരിഞ്ഞു നിന്നു മറുപടി പറഞ്ഞു. "എങ്കിൽ നാളെ നീയും അമ്മയെ ഒന്ന് ഓച്ചിറ വരെ കൊണ്ട് പോകണം, " "മ്മ് " പ്രിയൻ തല കുലുക്കി സമ്മദിച്ചിട്ടു തന്റെ മുറിയിലേക്ക് പോയി.. മുറിയിലെത്തി അവൻ കാട്ടിലേക്ക് കിടന്നു, അവന്റെ മനസ്സിൽ മുഴുവൻ ഷമീറിന്റെ കാര്യമായിരുന്നു,.. അവനു പറ്റിയ ചതിയും വളരെ പെട്ടന്ന് തന്നേ അവൻ അതിനെ നേരിട്ടതുമെല്ലാം പ്രിയൻ ഓർക്കുകയാണ്,.. ഷമീറിന്റെ പ്രണയ പരാജയം പ്രിയനെയും സ്വാധീനിച്ചിരുന്നു,.. ചാരുനോടുള്ള അവന്റെ പ്രണയത്തെ അവൻ മനസ്സിൽ തന്നേ കുഴിച്ചുമൂടി,.. ഇനി അവന്റെ മനസ്സിൽ പ്രണയത്തിന് ഒരു സ്ഥാനവുമില്ലെന്ന് അവൻ തീരുമാനിച്ചു, അതോടൊപ്പം ഷമീറിനെ ചതിച്ച ഫാത്തിമയോടുള്ള വെറുപ്പും അവനിൽ കൂടിവന്നു.. ********* തന്റെ മുറിയിൽ കട്ടിലിൽ ചാരിയിരുന്നു സ്വപ്നം കാണുകയാണ് വൈഗ… അവളുടെ മുഖത്ത് പതില്ലാതെ ഒരു സന്തോഷം കാണുന്നു.. " അഹ്… എപ്പോഴും ഇതാണല്ലേ പണി.. " മുറിയിലേക്ക് കയറിവന്ന മനസ്സാ വൈഗക്ക് ഇട്ടു താങ്ങി.. " ഏഹ്…. എന്ത്… " "അല്ല ഈ സ്വപ്നം കാണലെ,.. " "ഒന്ന് പോ മാളു… ഞാൻ സ്വപ്നം ഒന്നും കണ്ടതല്ല.. " അതും പറഞ്ഞു പെണ്ണ് മുഖം വീർപ്പിച്ചു കെട്ടി… നാണത്താലവും അവളുടെ വീർത്ത കവിൾ ചുമന്നിരുന്നു. "അയ്യടാ… സ്വപ്നം കാണൂല്ല പോലും, അത് പറഞ്ഞപ്പോൾ ആ ഞാണം കണ്ടില്ലേ..? " മനസ്സാ പിന്നെ കുത്തി.. "പോ

💬 Comments

View all comments