0%

Chapter Title : പ്രിയമാനസം 3 [അഭിമന്യു]

Author : Kambikathakal Read All Parts 424
അടുക്കളയിലേക്കു നടന്നു… "എന്താടി പെണ്ണെ പെട്ടെന്നൊരു വിസിറ്റ്, നിന്റെ മോള് എവിടെ.. അവളും നീയും ഇങ്ങോട്ട് വന്നിട്ട് കാലം കുറെ ആയല്ലോ.. " പാലും പത്രവും gas സ്റ്റവ് ലേക്ക് വെച്ചുകൊണ്ട് സുഭാഷിണി ചോദിച്ചു.. "ഒഹ് തിരക്കായിരുന്നു പെണ്ണെ…. " ഒരു ചിരിയോടെ സൂസൻ മറുപടി പറഞ്ഞു… "പിന്നെ നീയല്ലേ ഈ കേരളം ഭരിക്കുന്നത്… ഒന്ന് പോയെടി… " സുഭാഷിണി സൂസനെ ഒന്ന് കളിയാക്കി.. അത് കേട്ടു സൂസനും ചിരിച്ചു പൊയ്… "ആട്ടെ… അവളെന്തേ അലീന… അവളിങ്ങോട്ട് കേറീട്ടു തന്നേ എത്ര നാളയെന്നോ….. " സുഭാഷിണി പരിഭവം പറഞ്ഞു " അവൾ ഇപ്പോൾ ഇങ്ങോട്ട് വരും, അപ്പോൾ നീ നേരിട്ട് തന്നേ ചോദിച്ചോ.. " "ഹ… വരട്ടെ… " അപ്പോഴേക്കും സുഭാഷിണി ചായ മൂന്ന് കപ്പ്‌ കളിലേക്കും പകർന്നിരുന്നു.. പിന്നെ ഇരുവരും ചേർന്നു അത് ഹാളിലിരിക്കുന്ന ലീനിനും, റോയിക്കും കൊണ്ട് കൊടുത്തു, സൂസനും ഒരു കപ്പ്‌ ചായയുമായി സെറ്റിയിലേക്കിരുന്നു…. ഒപ്പം സുഭാഷിണിയും…. " സുഭാ.. ഞങ്ങൾ വന്നത് ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാനാണ്.. " ചായ കുടിക്കുന്നതിനിടയിൽ സൂസൻ പറഞ്ഞു..
അത് കേട്ടു സുഭാഷിണി ഒന്ന് ഞെട്ടി… ആ മുഖ ഭാവത്തോടെ അവർ സൂസനെ നോക്കി… "പേടിക്കണ്ടടൊ അത്രയ്ക്ക് സീരിയസ് ഒന്നുമല്ല,.. ഒരു കല്ല്യാണക്കാര്യമ.. " ഇപ്പോഴും സുഭാഷിണിക്ക് ഒന്നും മനസ്സിലാകുന്നില്ല.. "നീ വളച്ചു കെട്ടാതെ കാര്യം പറ സൂസൻ, അവർക്കു മനസ്സിലാവണ്ടേ " സൂസൻ വളച്ചു കെട്ടുന്നത് കണ്ട റോയി സംസാരത്തിൽ ഇടപെട്ടു.. " അതെ നിന്റെ ചാരുനെ ഞങ്ങൾക്ക് തരുമോ.. എന്റെ മോന്റെ പെണ്ണായിട്ടു…

💬 Comments

View all comments