0%

Chapter Title : പ്രിയമാനസം 3 [അഭിമന്യു]

Author : Kambikathakal Read All Parts 423
telicast കാണുവായിരുന്നു സുഭാഷിണി…. അപ്പോഴാണ് ഗേറ്റിനു വെളിയിൽ ഒരു കാർ വന്നു നിന്ന ശബ്ദം അവർ കേട്ടത്……. സുഭാഷിണി ആരാണ് വന്നതെന്നറിയാൻ പുറത്തേക്കു വന്നതും അവർ ഗേറ്റ് കടന്നു സിറ്റ് ഔട്ടിൽ എത്തിയിരുന്നു… ആ കൂട്ടത്തിലെ സ്ത്രീയെ കണ്ടതും സുഭാഷിണിയുടെ മുഖത്ത് ഒരു സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു… "സൂസൻ "...... എന്നും പറഞ്ഞു സുഭാഷിണി ആ സ്ത്രീയെ കെട്ടിപിടിച്ചു. "എത്ര നാളായി നിന്നെ കണ്ടിട്ട്…. ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ നിന്റെ മോളെ പോലെ നീയും മറന്നോ? " സുഭാഷിണി തന്റെ ചെറിയ പരിഭവം സൂസനോട് പറഞ്ഞു.. "കുറച്ചു തിരക്കായി പോയി എന്റെ കൊച്ചേ… പിന്നെ നിനക്കും അങ്ങോട്ടേക്കും വരാല്ലോ?.. "
സൂസൻ അത് പറയുമ്പോൾ സുഭാഷിണി ഒന്ന് ചിരിക്കുക മാത്രം ചെയ്തു… "അല്ല… ഇങ്ങനെ നിന്നാലോ.. വന്നേ എല്ലാരും…. " സുഭാഷിണി സൂസന്റെ കൈയ്യും പിടിച്ചു ഹാളിലേക്ക് വന്നു.. "ടി… സുഭേ…. നീ എന്റെ ഇച്ചായൻ കണ്ടിട്ടില്ലല്ലോ…. ദേണ്ടെ ഇതാണ് എന്റെ ഇച്ചായൻ 'റോയി തോമസ്'…. പിന്നെ ഇതാണ് എന്റെ മൂത്ത മകൻ 'ലീൻ സൂസൻ റോയ്'.. " അകത്തേക്ക് വന്നതും സൂസൻ കൂടെ വന്നവരെ സുഭാഷിണിക്ക് പരിചയ പെടുത്തി. സത്യത്തിൽ സൂസൻ അവരെ പറ്റി പറയുമ്പോഴാണ് സുഭാഷിണി കൂടെ വന്നവരെ ശ്രദ്ധിക്കുന്നത് തന്നേ. "ഹ…. ഇങ്ങനെ നിക്കാതെ ഇരുന്നാട്ടെ… " സുഭാഷിണി ഒരു ബഹുമാനത്തോടെ കൈകൾ കൂപ്പി അദ്ദേഹത്തോടും മകനോടും ഇരിക്കുവാൻ പറഞ്ഞു. അത് കേട്ടതും അവർ ഇരുവരും ഹാളിലെ സെറ്റിയിലേക്ക് ഇരുന്നു… "എങ്കിൽ ഞാൻ കുടിക്കാൻ എടുക്കാം " അതും പറഞ്ഞു സുഭാഷിണി സൂസനേം കൂട്ടി

💬 Comments

View all comments