0%

Chapter Title : പ്രിയമാനസം [അഭിമന്യു] asper author request

Author : Abhimanyu Sharma Read All Parts 423

എന്തു പറഞ്ഞട അവള് വരില്ലേ "

ശാരി ചോദിച്ചു..

"മ്മ്മ്.. വരും ""

അവനങ്ങനെ പറയാനാണ് തോന്നിയത്.

"നിന്റെ മുഖമെന്താ വല്ലാണ്ടിരിക്കുന്നെ "

ശാരി പ്രിയന്റെ മുഖമൊന്നു ഉയർത്തി ചോദിച്ചു.

"ഒന്നുമില്ലമ്മേ, അമ്മായി വരാമെന്നു പറഞ്ഞു.. പക്ഷേ"

"എന്താടാ എന്ത് പറ്റി, അവൾ എന്താ പറഞ്ഞെ "

പ്രതാപൻ ചോദിച്ചു.

" അമ്മായിക്ക് ഒരു പ്രശനവുമില്ല, നമ്മളോട് ഒരു പിണക്കവുമില്ല പക്ഷേ ചാരു അവൾക്കു നമ്മളോട് നല്ല ദേഷ്യമാണ്… "

"എന്താ മോനേ ചാരു മോനേ വല്ലതും പറഞ്ഞോ."

"ഇല്ലമ്മേ അവളൊന്നും പറഞ്ഞില്ല പക്ഷേ, അവളുടെ കണ്ണിലും പ്രവർത്തിയിലും നമ്മളോടുള്ള ദേശ്യം മനസ്സിലാക്കാൻ പറ്റും, "

പ്രിയൻ വിഷമത്തോടെ പറഞ്ഞു

"അതിൽ അത്ഭുതം തോന്നേണ്ട ശാരി.. അവളുടെ അച്ഛന്റെ മരണത്തിനു കരണക്കാരനായവരോട്, അവൾക്കു ദേശ്യമില്ലാതിരിക്കുമോ ".

അതും പറഞ്ഞു പ്രതാപൻ എഴുനേറ്റു തന്റെ മുറിയിലേക്ക് പോയി..

"അച്ഛന് നല്ല വിഷമമുണ്ട് മോനേ, ഇപ്പോൾ പ്രേം മായി ഒരു സംസാരമുണ്ടായി, നീ പോയ കാര്യം അവനറിഞ്ഞു, അവൻ അച്ഛനോട് ദേശിച്ച പോയത് ".

"ഹ്മ്മ് " അമ്മേ നല്ല യാത്ര ക്ഷീണമുണ്ട്, ഞാനൊന്നു കിടക്കട്ടെ, "

"നീയൊന്നും കഴിക്കുന്നില്ലേ മോനേ?? "

"വേണ്ടമ്മേ, വിശപ്പില്ല, "

പിന്നൊന്നും പറയാൻ നിൽക്കാതെ പ്രിയൻ മുകളിലുള്ള തന്റെ റൂമിലേക്ക് പോയി..

ഷവർ നടിയിൽ നിൽക്കുമ്പോഴും പ്രിയന്റെ ചിന്ത ചരുവിനെ കുറിച്ചായിരുന്നു.

"ഇന്നവളെന്നെ വിളിച്ചത് കേട്ടില്ലേ ഇവനെന്നു, പണ്ട് ഏട്ടന് തികച്ചു വിളിക്കാത്ത പെണ്ണാരുന്നു, "

പ്രിയൻ സ്വയം പറഞ്ഞു.

കുറച്ചു സമയത്തിനുള്ളിൽ പ്രിയൻ കുളിച്ചിറങ്ങി,

ഡ്രസ്സ്‌ മാറി കിടക്കാൻ പോകുമ്പോഴാണ് ഫോൺ

💬 Comments

View all comments