Chapter Title : പ്രിയമാനസം [അഭിമന്യു] asper author request
അതാവുമ്പോൾ കുറച്ചു അധികം നേരം നിന്നു സംസാരിക്കാല്ലോ, നീ കൂടെ വന്നാൽ കുറച്ചു നേരത്തെ പോകാന്നു വെച്ചു "
"അയ്യടാ. നമ്മള് വണ്ടി എടുക്കാറാവുമ്പോഴേ പോകുന്നുള്ളൂ, നീ 7.30 ആവുമ്പോൾ വീട്ടിലേക്കു വന്നേരെ… "
"എടാ അത്… "
"ഒരതുമില്ല, ഞാൻ പറഞ്ഞത് അങ്ങോട്ട് കേട്ടാൽ മതി, "
"Oh..കേട്ട് ".
അതും പറഞ്ഞു ഷമീർ ഫോൺ കട്ട് ചെയ്തു..
പ്രിയൻ വീണ്ടും കുറച്ചു നേരം കൂടെ കിടന്നു ഒരു 7 മണി അവറായപ്പോളേക്കും അവനെഴുനേറ്റു. പ്രഭാത കർമ്മങ്ങളെല്ലാം കഴിഞ്ഞു, റെഡി ആയി താഴേക്കു വന്നു..
"അമ്മേ ചായ.. "
താഴേക്കു വന്നതും അടുക്കലേക്കു നോക്കി അവനലറി
"ദേ വരുന്നടാ, കെടന്നു കൂവാതെ.. "
അടുക്കളയിൽ നിന്നും ശാരിയുടെ മറുപടി എത്തി.
പ്രിയൻ ഡൈനിങ്ങ് ടേബിൾ ന്റെ കസേരയിലേക്ക് ഇരുന്നു.. കുറച്ചു സമയത്തിനുള്ളിൽ അവനുള്ള ചായയുമായി ശാരി എത്തി..
"അല്ല.. രാവിലെ തന്നേ ഒരുങ്ങി കെട്ടിയതെങ്ങോട്ടാ "
പതിവില്ലാതെ രാവിലെ ഒരുങ്ങി കെട്ടി നിൽക്കുന്ന പ്രിയനേ കണ്ട് ശാരി ചോദിച്ചു.
"അത് ഇന്ന് കൊട്ടിയം റൂട്ടിൽ ആളില്ല,. അപ്പോൾ ഇന്ന് ഞാനോടാണ് വെച്ചു.. "
"ഒഹ്.. മ്മ്… അല്ല നീ ഒന്നും കഴിക്കാതെ പോകുവാണോ, കാപ്പി ആയി എടുക്കട്ടെ, "
"വേണ്ടമ്മേ ഷമീർ ഇപ്പോൾ വരും, ഞങ്ങളു പുറത്തുന്നു കഴിച്ചോളാം, "
"ഒഹ് അപ്പോൾ അവനുമുണ്ടോ,? "
"അഹ്.. ഞാൻ അവനേം കൂടെ വിളിച്ചു. "
"അഹ് പോയിട്ടുവാ… "
പ്രിയന്റെ വണ്ടിപ്രാന്ത് അറിയാവുന്ന ശാരി പിന്നൊന്നും പറയാൻ നിൽക്കാതെ അടുക്കളയിലേക്കു പോയി..
ചായ കുടിച്ചു കഴിഞ്ഞതും പുറത്ത് ഷെമീർ എത്തിയിരുന്നു . പ്രിയൻ പെട്ടന്ന് തന്നേ പുറത്തേക്കു വന്നു, പുറത്തെ ചാര് കസേരയിൽ ഇരുന്നു പാത്രം വായിക്കുന്ന പ്രതാപനോട് കാര്യവും പറഞ്ഞു അവൻ ഷമീറിന്റെ ബികെലേക്ക് കയറി, സ്റ്റാന്റിലേക്ക്.
"ട നിന്നോട് ഞാൻ പറഞ്ഞതല്ലേ.. നേരത്തെ പോകാന്നു. "
ബൈക്ക് ഓടിക്കുന്നതിനിടക്ക് ഷമീർ പരിഭവം പറഞ്ഞു.
"ട ഒരു കുഴപ്പവുമില്ല, എല്ലാം സെറ്റ് ആണ്.. "
"എന്ത് സെറ്റ് ഇനി പമ്പിൽ നിന്നും വണ്ടിയും മെടുത്തു, അവിടെ
💬 Comments
View all comments