0%

Chapter Title : പ്രിയമാനസം [അഭിമന്യു] asper author request

Author : Abhimanyu Sharma Read All Parts 427

പറയുന്നതിന് മുന്നേ ഷമീറിന്റെ ചോദ്യം വന്നു.

"ട പുല്ലേ 8 മണിക്കല്ലേ ട്രിപ്പ്‌ എടുക്കു. ഇനിയും സമയമുണ്ടല്ലോ.. "

"അല്ലടാ ഞാൻ നേരെ സ്റ്റാന്റിലേക്കു പോകാന്നു വെച്ചു അതാവുമ്പോൾ കുറച്ചു അധികം നേരം നിന്നു സംസാരിക്കാല്ലോ, നീ കൂടെ വന്നാൽ കുറച്ചു നേരത്തെ പോകാന്നു വെച്ചു "

"അയ്യടാ. നമ്മള് വണ്ടി എടുക്കാറാവുമ്പോഴേ പോകുന്നുള്ളൂ, നീ 7.30 ആവുമ്പോൾ വീട്ടിലേക്കു വന്നേരെ… "

"എടാ അത്… "

"ഒരതുമില്ല, ഞാൻ പറഞ്ഞത് അങ്ങോട്ട്‌ കേട്ടാൽ മതി, "

"Oh..കേട്ട് ".

അതും പറഞ്ഞു ഷമീർ ഫോൺ കട്ട്‌ ചെയ്തു..

പ്രിയൻ വീണ്ടും കുറച്ചു നേരം കൂടെ കിടന്നു ഒരു 7 മണി അവറായപ്പോളേക്കും അവനെഴുനേറ്റു. പ്രഭാത കർമ്മങ്ങളെല്ലാം കഴിഞ്ഞു, റെഡി ആയി താഴേക്കു വന്നു..

"അമ്മേ ചായ.. "

താഴേക്കു വന്നതും അടുക്കലേക്കു നോക്കി അവനലറി

"ദേ വരുന്നടാ, കെടന്നു കൂവാതെ.. "

അടുക്കളയിൽ നിന്നും ശാരിയുടെ മറുപടി എത്തി.

പ്രിയൻ ഡൈനിങ്ങ് ടേബിൾ ന്റെ കസേരയിലേക്ക് ഇരുന്നു.. കുറച്ചു സമയത്തിനുള്ളിൽ അവനുള്ള ചായയുമായി ശാരി എത്തി..

"അല്ല.. രാവിലെ തന്നേ ഒരുങ്ങി കെട്ടിയതെങ്ങോട്ടാ "

പതിവില്ലാതെ രാവിലെ ഒരുങ്ങി കെട്ടി നിൽക്കുന്ന പ്രിയനേ കണ്ട് ശാരി ചോദിച്ചു.

"അത് ഇന്ന് കൊട്ടിയം റൂട്ടിൽ ആളില്ല,. അപ്പോൾ ഇന്ന് ഞാനോടാണ് വെച്ചു.. "

"ഒഹ്.. മ്മ്… അല്ല നീ ഒന്നും കഴിക്കാതെ പോകുവാണോ, കാപ്പി ആയി എടുക്കട്ടെ, "

"വേണ്ടമ്മേ ഷമീർ ഇപ്പോൾ വരും, ഞങ്ങളു പുറത്തുന്നു കഴിച്ചോളാം, "

"ഒഹ് അപ്പോൾ അവനുമുണ്ടോ,? "

"അഹ്..

💬 Comments

View all comments