Chapter Title : പ്രിയമാനസം [അഭിമന്യു] asper author request
ഉള്ളു.
***************************************************
ചാരു നല്ല ദേഷ്യത്തിലാണ്, ടേബിൾ ൽ തലയും കുമ്പിട്ടു കുടക്കുകയാണവൾ.
"മോളെ ചാരു "...
സുഭാഷിണി മെല്ലെ വിളിച്ചു…
ചാരു പെട്ടന്ന് വെട്ടിത്തിരിഞ്ഞു നോക്കിയതും, സുഭാഷിണി പേടിച്ചു പുറകോട്ടു പോയി.
അത്രക്കും തീഷ്ണതയായിരുന്നു അവളുടെ കണ്ണുകളിൽ..
"തൊട്ടു പോകരുത്… "
"മോളെ ഞാൻ "
സുഭാഷിണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
"വേണ്ട അമ്മ ഒന്നും പറയണ്ട.. അമ്മക്ക് എങ്ങനെ സാധിച്ചു എല്ലാം ഇത്ര പെട്ടന്ന് മറക്കാൻ. "
"മോളെ അതൊക്കെ കഴിഞ്ഞ കാര്യമല്ലേ, നി ഇപ്പോഴും അതൊക്കെ മനസ്സിൽകൊണ്ട് നടക്കുവാണോ "
"എനിക്ക് ഈ ജന്മം ഒന്നും മറക്കാൻ കഴിയില്ല അമ്മേ ഒരിക്കലും കഴിയില്ല. എന്റെ അച്ഛനെ എനിക്ക് ഇല്ലാണ്ടാക്കിയവരോട് എനിക്ക് തീർത്ത തീരാത്ത പകയാണ്. "
അത്രയും പറഞ്ഞു കൊണ്ട് ചാരു റൂമിലേക്ക് പോയി.
ഒന്നും പറയാനാകാതെ സുഭാഷിണി മുഖം പൊത്തി നിന്നു കരയുകയാണ്..
പണ്ട് ഒന്നും ചാരു ഇങ്ങനെ ആയിരുന്നില്ല, പക്ഷേ എന്റെ വിശ്വേട്ടന്റെ മരണവും, അതിനു പിന്നിലെ കാരണവും മാണ് അവളെ ഈ വിധം മാറ്റിയത്, എല്ലാവരോടും പെട്ടന്ന് കൂട്ടാവുന്ന, തമാശകൾ പറയുന്ന, പഴയ ചാരുവിനെ തനിക്കു നഷ്ടപ്പെട്ടു,...
വിഷമത്തോടെ സുഭാഷിണി ഓർത്തു.
*****************************************************
നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിലും പ്രിയന്റെ ചിന്ത മുഴുവൻ ഇന്ന് നടന്ന സമ്പവമായിരുന്നു.
'മൂന്ന് വർഷത്തിന് ശേഷമാണ് ചാരുവിനെ കാണുന്നത്, പക്ഷേ ആ പഴയ ചാരുവിനെ അല്ലെന്നു മാത്രം. '
മൂന്നു വർഷം കൊണ്ട് ചരുവിനു ഉണ്ടായതു വലിയമാറ്റമാണ്. പഴയ കുട്ടിത്തവും കുറുമ്പുമുള്ള ചരുവിൽ നിന്നും,.. ഇപ്പോൾ ഒരു സംഹാര രുദ്രയായി അവൾ മാറിയിരിക്കുന്നു.
മൂന്നു
💬 Comments
View all comments