Chapter Title : പ്രിയമാനസം [അഭിമന്യു] asper author request
കാരണമട എന്റെ വിശ്വനെ എനിക്ക് നഷ്ടമായത്, എന്റെ അനിയത്തിയും, കുഞ്ഞു ഈ വീടുവിട്ടു പോയത്.. "
പ്രതാപൻ വീണ്ടും പ്രേമിന്റെ ചെകിട് പുകച്ചു.
ഒന്നും മിണ്ടാനാകാതെ പ്രേം പകച്ചു നിൽക്കുകയാണ്..
പ്രതാപൻ വീണ്ടും തുടർന്നു.
" നമ്മളീ അനുഭവിക്കുന്ന സ്വത്തും സമ്പാദ്യവുമെല്ലാം, എന്റെ വിശ്വന്റെ കൂടെ വിയർപ്പാട , അല്ലാതെ അമേരിക്കയിൽ പോയി നീ കൊണ്ടുവന്ന M.B.A. എന്ന മൂന്നക്ഷരം കൊണ്ട് കെട്ടിപ്പൊക്കിയതല്ല,.. നീ പറഞ്ഞല്ലോ ചതിയാണെന്നു… G.K. group കെട്ടിപ്പടുത്തത് പുത്തൻപുരക്കൽ പ്രതാപൻ ഒറ്റക്കായിരുന്നില്ല.. എല്ലാത്തിനും എന്റെ വലം കയ്യായി കൂടെ എല്ലാത്തിനും അവനും ഉണ്ടായിരുന്നു… അവന്റെ കൂടെ അധ്വാനത്തിലട നീയും ഞാനും ഉൾപ്പെടെ ഇങ്ങനെ സുഖിച്ചു കഴിയുന്നത്.. ഇന്ന് G.K. group നു നിരവധി സ്ഥാപനങ്ങളും ബസ്സിനെസ്സുകളുമുണ്ട്. പക്ഷേ നെടുംതൂണില്ല..
അതും പറഞ്ഞു പ്രതാപൻ അവിടെ നിന്നു എഴുനേറ്റുപോയി.. കൂടെ ശരികയും.
പക്ഷേ പ്രേമിന്റെ മനോഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടായില്ല.. അവന്റെ ഉള്ളിൽ ഇപ്പോഴും വിശ്വനാഥൻ ചതിയനാണ്.
*****************************************************
ചാരു ഉച്ചക്ക് മുറിയിൽ കയറിയതാണ് ഇതുവരെ ഒന്നും കഴിച്ചിട്ടുമില്ല,
സുഭാഷിണി റൂമിലേക്ക് ചെല്ലുമ്പോൾ ഇടത്തെ കൈ മുഖ്തവെച്ചു വലത്തെ കൈ വയറിനു മേലെ വെച്ചു കിടക്കുകയാണ് ചാരു.
"മോളെ.. ചാരു എഴുന്നേൽക്കും, മതി കിടന്നത്, വന്നേ.. വല്ലതും കഴിച്ചേ.. ഉച്ചക്കും ഒന്നും കഴിച്ചില്ലല്ലോ. "
സുഭാഷിണിയുടെ ശബ്ദം വിതുമ്പുന്നുണ്ടായിരുന്നു.
പക്ഷേ ചരുവിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല..
"എന്തിനമോളെ അമ്മയോട് ഈ വാശി. ഞാനെന്ത് തെറ്റാ ചെയ്തത്, "
സുഭാഷിണിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി..
"അമ്മ ഒരു തെറ്റും ചെയ്തില്ലേ.. ഹ്മ്മ്… തെറ്റ് ചെയ്തില്ല
💬 Comments
View all comments