Chapter Title : പ്രിയമാനസം
പ്രിയമാനസം
Priya Manasam bY Chinnu Naseer
മനുവേട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. അമ്മുവിന്റെ ശബ്ദം ആണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്. എന്താ മോളെ? അവന്റെ ശബ്ദം കേട്ടതും അവൾ ലൈറ്റ് ഇട്ടു. എന്നിട്ട് മനുവിന് അരികിൽ വന്നിരുന്നു. ഏട്ടന് എന്താ ഒരു വിഷമം പോലെ ?അമ്മുവിന്റെ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നു എങ്കിലും എന്താ പറയേണ്ടത് എന്ന് അവന് അറിയില്ലാരുന്നു. ഒന്നുമില്ല മോളെ നീ ഇത് വരെ ഉറങ്ങിയില്ലേ? നല്ല മഴ ഉണ്ട് ചിലപ്പോൾ കറണ്ട് പോകും. മോള് പോയി കിടന്നോ. ഏട്ടൻ ഇങ്ങനെ ഉറങ്ങാതെ വിഷമിച്ചു ഇരിക്കുമ്പോൾ ഏട്ടന്റെ അമ്മുന് ഉറങ്ങാൻ പറ്റുമോ??അത് പറഞ്ഞു തീർന്നപ്പോൾ അവൾ കരഞ്ഞു പോയിരുന്നു. അയ്യേ എന്റെ പൊട്ടി പെണ്ണ് എന്തിനാ കരയുന്നത്?മാനസ അവൾ ഒരു പാവമാണ്. ഏട്ടനെ പോലെ ഒരു രണ്ടാം കെട്ടുകാരൻ അല്ല അവൾക്കു വേണ്ടത്. ഒന്നുമില്ലെങ്കിലും ഞാൻ അവളുടെ ചേച്ചിയുടെ ഭർത്താവ് ആയിരുന്നല്ലോ??എന്റെ പ്രിയ അവളെ മറക്കാൻ ഇന്നും എനിക്ക് പറ്റിയിട്ടില്ല. മാനസ യുടെ മനസ്സിൽ ഞാൻ ഉണ്ടായിരുന്നു എന്ന് അന്ന് അവൾ പറഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത്. അവൾക്കു നല്ലൊരു ജീവിതം വേണം. അത് നാളെ അവൾക്കു ലഭിക്കും. അതിൽ സന്തോഷിക്കാൻ ഉള്ളതിന് പകരം ഇങ്ങനെ കരഞ്ഞാൽ എങ്ങനെയാ ?മോള് പോയി കിടന്നോ ഏട്ടന് ഒരു വിഷമവും ഇല്ല. അത് പറഞ്ഞു അവളെ നോക്കിയ അവൻ കണ്ടത് അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുന്ന അമ്മുവിനെ ആണ്. എന്റെ ഏട്ടൻ എന്ത് നന്നായിട്ട് ആണ് കള്ളം പറയുന്നത്??ആത്മഗതം പോലെ
💬 Comments
View all comments