0%

Chapter Title : പ്രിയമാനസം

Author : chinnu Read All Parts 228

പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ അതൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സിൽ അപ്പൊ മനു മാത്രമേ ഉണ്ടായിരുന്നുള്ള അവൻ പറഞ്ഞതൊന്നും കേൾക്കാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൾ. തനിക്ക് ഓർമ വെച്ച നാൾ മുതൽ സ്നേഹിക്കുന്നന്നതാണ് മനുവേട്ടനെ. പ്രിയേച്ചിയെ മനുവേട്ടന് ഇഷ്ടമാണെന്നു അറിഞ്ഞപ്പോൾ ആരോടും ഒന്നും പറയാതെ ഒഴിഞ്ഞു മാറി കൊടുത്തതാണ്. . എന്നാൽ വിധി പ്രിയേച്ചിയെ വേഗം എല്ലാവരിൽ നിന്നും അകറ്റി. പ്രിയേച്ചിയുടെ മരണശേഷം ആണോ താൻ വീണ്ടും മനുവേട്ടനെ സ്നേഹിച്ചു തുടങ്ങിയത് എന്ന് ചോദിച്ചാൽ അല്ല എന്ന് പറയാനേ. തനിക്ക് കഴിയൂ. കാരണം അവരുടെ വിവാഹശേഷവും തന്റെ മനസ്സിൽ മനുവേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളറ്റു. ഇപ്പോൾ താൻ വേറെ ഒരാളുടെ ആവുന്നത് അവൾക്കു ചിന്തിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. അത് കൊണ്ടാണ് ഇങ്ങനെ ഒരു സാഹസം കാണിക്കാൻ അവൾ തയാറായത്. ഈ രാത്രി ഇവിടെ ഇങ്ങനെ മനുവേട്ടനെ കെട്ടിപിടിച്ചു നില്കുന്നത് ആരെങ്കിലും കാണാൻ വേണ്ടി അവൾ ആ കരച്ചിലിന് ഇടയിലും മനമുരുകി പ്രാർത്ഥിച്ചു. കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിയിട്ടും അവൾ തേങ്ങി കൊണ്ടിരുന്നു. 10മിനിറ്റ് അവൾ ആ നിൽപ്പ് തുടർന്നു എന്നാൽ മനുവിന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇല്ലാതായപ്പോൾ അവൾ പതിയെ അവനിൽ നിന്നും അടർന്നു മാറി. അവന്റെ ഒപ്പം തന്നെ പൊക്കം ഉണ്ടായിരുന്ന അവൾ അവന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു. ഞാൻ ഇന്നു വരെ മനുവേട്ടനെ മാത്രമേ സ്നേഹിച്ചിട്ടുള്ള. എന്നാൽ ഏട്ടൻ എന്റെ സ്നേഹം കണ്ടില്ല. അല്ല കണ്ടില്ല എന്ന് നടിക്കുവായിരുന്നു. എനിക്കറിയാം മനുവേട്ടനും എന്നെ ഇഷ്ടമാണെന്ന്. എന്നാൽ മരിച്ചു പോയ ഭാര്യയുടെ അനിയത്തിയെ കെട്ടിയാൽ

💬 Comments

View all comments