Chapter Title : പ്രിയമാനസം
നാട്ടുകാർ എന്ത് പറയും എന്ന പേടി. അത് മാത്രമാണ് മനുവേട്ടൻ എന്നിൽ നിന്നും അകന്നു നിലകാൻ ഉള്ള കാരണം. അല്ല മോളെ ഞാൻ നിന്നെ അങ്ങനെ ഒരിക്കലും കണ്ടിട്ടില്ല. അത് പറയുമ്പോൾ മനുവിന്റെ ശബ്ദം ഇടറിയിരുന്നു. മനുവേട്ടന് എന്റെ കണ്ണിൽ നോക്കി പറയാൻ പറ്റോ എന്നെ സ്നേഹിച്ചിട്ടില്ലാന്നു. എന്നെ സ്വന്തം ആകണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന്. എങ്കിൽ ഈ നിമിഷം ഞാൻ തിരിച്ചു പൊയ്ക്കോളാം. എന്ത് പറയണം എന്നറിയാതെ അവൻ നിന്നു.പണ്ട് പ്രിയ തന്നോട് ചോദിച്ച അത്തെ ചോദ്യം. അന്നവളോട് ഇഷ്ടമാണെന്ന് പറയാൻ ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല.
എന്നാൽ ഇന്നു മാനസയുടെ മുന്നിൽ നിൽകുമ്പോൾ അവളെ താൻ സ്നേഹിക്കുന്നുണ്ടെങ്കിലും അത് പറയാൻ എന്ത് കൊണ്ട് തനിക്ക് കഴിയുന്നില്ല?അവൾ പറഞ്ഞത് പോലെ ഞാൻ പേടിക്കുന്നത് നാട്ടുകാരെ ആണോ ??അവളോട് ഇഷ്ടമാണ് എന്ന് പറഞ്ഞാലോ എന്നവൻ ചിന്തിച്ചു.എന്നാൽ അത് കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ ചെറുതല്ല എന്നവന് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ അവളോട് ഒന്നും പറയണ്ട എന്നാണ് അവൻ തീരുമാനിച്ചത്. മനുവേട്ടൻ എന്താണ് ആലോചിക്കുന്നത്??ഞാൻ ചോദിച്ചത് കേട്ടില്ലേ? മനുവിന് അവളുടെ കണ്ണില്ലേക്ക് നോക്കാൻ ഉള്ള ശക്തി ഉണ്ടായിരുന്നില്ല. മനസ്സ് കല്ലാക്കി കൊണ്ട് അവൻ അവളെ ഇഷ്ടമല്ല എന്ന് പറഞ്ഞു. എന്നാൽ അത് കേട്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു. മനുവേട്ടനോട് എന്റെ കണ്ണിൽ നോക്കി പറയാൻ അല്ലെ ഞാൻ പറഞ്ഞത്??അങ്ങനെ നോക്കാത്തപ്പോൾ തന്നെ എനിക്ക് മനസിലായി മനുവേട്ടന് എന്നെ ഇഷ്ടമാണെന്ന്. എനിക്ക് അത് മതി. ഈ ഒരു അറിവ് മാത്രം മതി എനിക്ക് ജീവിതകാലം മുഴുവനും സന്തോഷത്തോടെ ജീവിക്കാൻ. എന്നാൽ വേറെ ഒരാണിന്റെ
💬 Comments
View all comments