Chapter Title : പ്രിയമാണവളെ 2 [ആമ്പൽ]
പുറത്ത് പോയത് പോലെ തോന്നുക. ഉടനെ തന്നെ ചാടി എഴുന്നേറ്റ് ഓടി മറിഞ്ഞു ബാത്റൂമിൽ എത്തും…
അല്ലേൽ പിന്നെ ബെഡും ബെഡ്ഷീറ്റും ഞാൻ തന്നെ കഴുകേണ്ടി വരും…
"അരികിൽ നീ ഉണ്ടായിയുന്നെകിൽ എന്ന് ഞാൻ ഒരുമാത്ര വെറുതെ കൊതിച്ചു പോയി… " ഒരു കുഞ്ഞു മൂളിപ്പാട്ടോട് കൂടേ കുളി കഴിഞ്ഞു ഫ്രഷ് ആയി ഹാളിലേക്കു ചെന്നു…
"ടാ. നേരം എത്ര ആയെന്ന നിന്റെ വിചാരം.. പാവം നിന്റെ ഉപ്പ.. അങ്ങേർക്കു ഫുഡ് കഴിച്ചു മരുന്ന് കുടിക്കുവാൻ ഉണ്ടെന്ന് അറിയില്ലേ.."
പക്ഷെ സത്യം പറഞ്ഞാൽ ഞാൻ ഉമ്മ പറയുന്നത് ഒന്നും കേൾക്കുന്നില്ല..
ഞാനിപ്പോഴും ലെച്ചു വിന്റെ അടുത്താണ്.. തലക്കു ഒരു കിഴുക് കിട്ടിയപ്പോൾ ആയിരുന്നു ഉമ്മയെ നോക്കിയത്..
ഉമ്മ ഒരു ഭദ്ര കാളി കണക്കെ എന്നെ തന്നെ നോക്കി നിൽക്കുന്നു..
ഞാൻ പറഞ്ഞത് എന്തേലും നീ കേട്ടോ..
ആ ഉമ്മ കേട്ടു..
"എന്താ ഞാൻ പറഞ്ഞത്.. "കയ്യിലുള്ള ചട്ടുകം എന്റെ നേരെ ഓങ്ങി കൊണ്ട് ഉമ്മ ചോദിച്ചു..
അത് പിന്നെ.. അത് പിന്നെ.. സത്യത്തിൽ എന്താണ് ഉമ്മ പറഞ്ഞതെന്ന് അറിയാത്തതു കൊണ്ട് തന്നെ തപ്പി കളിക്കുകയെ നിവർത്തി ഉണ്ടായിരുന്നുള്ളു…
ആ രൂപം മാറി പെട്ടന്ന് തന്നെ ഒരു ചിരിയോടെ കയ്യിൽ ഒരു അടി തന്നു ഉമ്മ തന്നെ പറഞ്ഞു..
"അതിന് അവിടെ നാസറിക്ക ഇല്ലേ.. പിന്നെ ഉമേച്ചിയും സിന്ധു വും റാഹിലത്തയും ഇല്ലേ.."
"അവരൊക്കെ ഉണ്ട്.. പക്ഷെ ഉപ്പാക് ഇന്ന് ടൗണിൽ പോകുവാൻ ഉള്ളത് പറഞ്ഞത് ഓർമ്മയില്ലേ… ആരെക്കെയോ കാണാൻ ഉണ്ടെന്ന്… വൈകുന്നേരം ആവും തിരികെ വരുമ്പോൾ… അത്
💬 Comments
View all comments