0%

Chapter Title : പ്രിയമാണവളെ 2 [ആമ്പൽ]

Author : Kambikathakal Read All Parts 103

സാധനം വാങ്ങി തരാൻ പറഞ്ഞു… ഇത്താത്ത വരുന്നുണ്ട്.."

"അവളുടെ ഇത്ത റുബീന.. എന്റെ കൂടേ പഠിച്ചതാണ്.. " എന്നെ എപ്പോ കണ്ടാലും ഓടി വരും.. കുറെ നേരം സംസാരിക്കുകയും ചെയ്യും…

ആഹാ.. എന്നിട്ട് ഉമ്മ ഒന്നും പറഞ്ഞില്ലല്ലോ എന്നോട്.. ഞാൻ ഉച്ചക്ക് കഴിക്കാൻ വരുമ്പോൾ കൊണ്ടു വരുമായിരുന്നല്ലേ…

ഇത്ത അവിടുന്ന് പുറപ്പെട്ടെന്ന് പറഞ്ഞു.. അവർക്ക് ഒരു കല്യാണം ഉണ്ട്.. ഇവിടെ അടുത്ത് എവിടെയോ.. അങ്ങോട്ട്‌ പോകുമ്പോൾ വീട്ടിൽ ഒന്ന് കയറുമെന്നേ ഉള്ളൂ..

"ഹ്മ്മ്.. ഓളെ കെട്ടിച്ചു വിട്ടപ്പോൾ.. പിന്നെ ഒന്ന് നേരെ ചൊവ്വെ കണ്ടിട്ടു പോലുമില്ല ഉപ്പ…"നാസറിക്ക ഒരു നെടുവീർപ്പോടെ പറഞ്ഞു കൊണ്ട്.. ഞങ്ങളുടെ തന്നെ അടുത്തുള്ള ബേക്കറിയിലേക് സാധനം വാങ്ങുവാനായി പോയി..

"നാജി എന്റെ മുന്നിൽ തന്നെ നിൽക്കുന്നുണ്ട്…പക്ഷെ ഒരു നോട്ടം എന്നെ നോക്കിയാൽ അല്ലെ.. അങ്ങോട്ടൊന്നു നോക്കുവാൻ പറ്റു…"

ഇന്ന.. നല്ല ചൂട് പേപ്സും.. കട്ട്ലൈറ്റും കുറച്ചു പലഹാരവും ഉണ്ട്.. ഇത് പോരെ മോളെ..

ആ.. മതി ഉപ്പ..

"ഉച്ചക്ക് ഉണ്ടാവുമായിരുന്നെങ്കിൽ ബിരിയാണി ഉണ്ടാക്കാമായിരുന്നു.." നാസറിക്ക മോളെ നോക്കി പറഞ്ഞു..

"ഓൾക് കല്യാണം ഉണ്ടായത് കൊണ്ടല്ലേ ഉപ്പ.. നമുക്ക് പിന്നെ ഒരു ദിവസം വിളിക്കാം.. ഞാൻ പോവാണേ…" നാജി അതും പറഞ്ഞു ഉപ്പയോട് ഒന്ന് ചിരിച്ചു കൊണ്ട് കടയിൽ നിന്നും ഇറങ്ങി…

"നീ വണ്ടി എടുത്തില്ലേ മോളെ.. " കടയിൽ നിന്നും ഇറങ്ങി നാജി നടന്നു പോകുന്നത് കണ്ട് നാസറിക്ക ഉറക്കെ വിളിച്ചു ചോദിച്ചു..

നാജി ക് ഒരു ആക്ടിവ സ്കൂട്ടർ ഉണ്ട്.. അവൾ അതിൽ കോളേജിൽ പോകുന്നത് ഞാനും ഇടക്ക് കാണാറുണ്ട്…

"പെട്രോൾ ഇല്ല ഉപ്പ.. ഇന്നലെ വരുമ്പോൾ അടിക്കാൻ മറന്നു.."

അത് നന്നായി.. ഇനി ഏതായാലും അത്രയും ദൂരം നടക്കണ്ട… ഇവൻ ആക്കി തരും..

"എന്നെ നോക്കി യാണ് നാസറിക്ക അത് പറഞ്ഞത്.. എന്നോട് ഒരു വാക് പോലും ചോദിക്കാതെ.. ഇനി പറ്റില്ല എന്ന് പറയാനും കഴിയില്ല.. നാജി എന്ത് കരുതും.."

ഓള് എന്ത് വേണേലും കരുതട്ടെ അല്ല പിന്നെ.. അമ്മളെ ഒന്ന് മൈൻഡ് ചെയ്തൂടെ കുരിപ്പിനു...

"അത് വേണ്ട ഉപ്പ.. ഞാൻ

💬 Comments

View all comments