Chapter Title : പ്രിയമാണവളെ 3 [ആമ്പൽ]
അത് ഞാൻ വേറെ എന്തോ ഓർത്തു പോയി..
"എന്നാൽ ഒരു കാര്യം ചെയ്യ് നീ "..
"എന്ത് കാര്യം.. "
"ഇന്ന് നാലു മണി മുതൽ.. വീട്ടിലേക് വാ."
"എന്നിട്ട് "
"ഇന്ന് മുതൽ നിന്റെ ക്ലാസ്സ് തുടങ്ങുന്നു… "
"ക്‌ളാസ്സോ… "
" ആ എന്തെ "
"ഒന്നൂല്യ.. എനിക്ക് വൈകുന്നേരം കളിയുണ്ട് "
"കളിയൊക്കെ ഇനി ഒരാഴ്ച കഴിഞ്ഞിട്ട് "...
"ഏച്ചി… ഞാൻ ഒരു ആറു മണി ആകുമ്പോൾ വരാം "..
"അത് വേണ്ട..മോനെ…. ഒരാഴ്ച നീ അടങ്ങി നിന്നാൽ ഞാൻ ഒരു സമ്മാനം തരും.."
"സമ്മതിച്ചോ "
"എന്ത് സമ്മാനം "
"അതൊക്കെ ഞാൻ പറയാം..'
"ആദ്യം പറഞ്ഞു താ "
"ഇല്ല മോനെ… ആദ്യം ഞാൻ പറഞ്ഞത് പോലെ ഈ ഒരാഴ്ച നടന്നാൽ.. നീ ചോദിക്കുന്ന എന്ത് സമ്മാനം ആണേലും ഞാൻ തരും "
"ഉറപ്പാണോ…"
"ഉറപ്പ് "
"എന്നാൽ ഞാൻ ഒരാഴ്ച കഴിഞ്ഞിട്ട് ചോദിച്ചോളാം "
"പക്ഷെ ഒരു കണ്ടീഷൻ കൂടേ ഉണ്ട് "
"ഇനി എന്ത് കണ്ടീഷൻ "
"നിന്റെ റിസൾട് ഒരാഴ്ച കൊണ്ട് വരില്ലേ.."
"ഹ്മ്മ് ".. വരും..
"അന്നേ ഞാൻ സമ്മാനം തരൂ.. അതും നീ പരീക്ഷ ജയിച്ചാൽ മാത്രം!.."
"അതെന്താ ഇപ്പോ അങ്ങനെ.. ഇത് വരെ അങ്ങനെ അല്ലല്ലോ പറഞ്ഞത് "..
"അതിന് ആദ്യം ഞാൻ പറഞ്ഞത് ഞാൻ സമ്മാനം തരുമെന്നല്ലേ.. അത് ഈ ഒരാഴ്ച ഞാൻ പറഞ്ഞത് കേട്ടു നടന്നാൽ…"
ഒകെ…
ഇനി രണ്ടാമത്തെത്.. " അത് നീ ജയിച്ചാൽ നീ പറയുന്നത് ഞാൻ തരും " മനസ്സിലായോ..
"ഓ.. ലോക് ആണല്ലേ.. "
"അങ്ങനെയും കരുതാം.. "
"എന്നാൽ വൈകീട്ട് വാ.. "ഞാൻ പോട്ടേ..
"ഞാനും.. ലെച്ചു വിന്റെ വീടിന് അടുത്ത് നിന്നും മുന്നോട്ട് നടന്നു.. അവിടുന്ന് ഒരു മൂന്നുറ് മീറ്ററോളം പോയാൽ എന്റെ വീടായി "
❤❤❤
"നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ പരിധിക്കു പുറത്താണ്.. അല്ലേൽ ഇപ്പോൾ പ്രതികരിക്കുന്നില്ല.. ദയവായി കുറച്ചു സമയം കഴിഞ്ഞു വിളിക്കുക "
"മഞ്ജു വിന്റെ
💬 Comments
View all comments