Chapter Title : പ്രിയമാണവളെ 3 [ആമ്പൽ]
വീടിന് അടുത്ത് എത്തി.. മുബീനയുടെ ഫോണിലേക്കു അടിച്ചപ്പോൾ അവൾ നേരത്തെ പറഞ്ഞത് പോലെ ഫോൺ സ്വിച് ഓഫ് ആയിരുന്നു.." ആ വാക്കുകൾ ആയിരുന്നു നിങ്ങൾ നേരത്തെ കേട്ടത്..
ഇനി ഇപ്പോൾ എന്ത് ചെയ്യും… കല്യാണ വീട്ടിലേക് കയറാൻ തന്നെ മടി..
"ഒരുപാട് കാലമായി മഞ്ജു വിനെ കണ്ടിട്ട് തന്നെ.. അവൾ ക് ഒരു പ്രണയം ഉണ്ടെന്നു അറിഞ്ഞപ്പോൾ തകർന്നൊന്നും ഇല്ല പക്ഷെ പിന്നെ അവളുടെ മുന്നിലേക്ക് പോകാൻ മടിയായി.."
"കയറാം.. അല്ലെ ഞാൻ മനസിനോട് തന്നെ ചോദിച്ചു.. "
ബൈക്ക് അവിടെ അടുത്ത് തന്നെ പാർക്ക് ചെയ്തു.. കുറച്ചു മുന്നിലേക്ക് നടന്നു..
കുറെ അധികം ബൈക്ക് വീടിനു മുന്നിൽ തന്നെ നിർത്തി ഇട്ടിരിക്കുന്നുണ്ട്...
വീട് മുഴുവൻ പന്തൽ ഇട്ടിട്ടുണ്ട്… രാത്രി പരിവാടി ആയത് കൊണ്ട് തന്നെ ഡെകറേഷൻ ലൈറ്റ് തൂങ്ങി കിടക്കുന്നു..
നേരത്തെ മുബി പറഞ്ഞത് പോലെ ആണേൽ.. ഇതെല്ലാം വേസ്റ്റ് ആയി..
അവളുടെ അച്ചൻ ഒരു പ്രമുഖ പാർട്ടിയുടെ രാഷ്ട്രീയ നേതാവാണ്.. പക്ഷെ അത്ര വല്യ സെറ്റപ്പ് ഒന്നുമല്ല.. ഈ നാട്ടിലെ പൗര പ്രമുഖൻ എന്നൊക്കെ പറയില്ലേ അത് പോലെ …
ആർക് എന്ത് വിഷയം ഉണ്ടേലും മൂപ്പര് ചാടി ഇറങ്ങും.. അങ്ങനത്തെ ഒരാളുടെ വീട്ടിലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുന്നതാണ്..
എന്നാലും താലി കെട്ടിയതിന് ശേഷം ചെക്കൻ മുങ്ങുക എന്നൊക്കെ പറഞ്ഞാൽ.. മോശം മോശം.. ഞാൻ മനസിൽ പറഞ്ഞു കൊണ്ട് മുന്നിലേക്ക് നടന്നു….
"പുറത്ത് ഗേറ്റിൽ തന്നെ മഞ്ജു വിന്റെയും അവളുടെ വരൻ രാഹുലിന്റെയും ഫോട്ടോ വെച്ച ഫ്ലെക്സ് ഉണ്ട്.. രണ്ടാളും നല്ല രസമുണ്ട് കാണാൻ… മഞ്ജു വിന് പറ്റിയ ആള് തന്നെ ആണ് വരൻ…"
മഞ്ജു ആണേൽ ഒന്ന് തടിച്ചിട്ടുണ്ട്.. നല്ല തടിയല്ല.. ഒരു മീഡിയം തടി.. നല്ല വെളുത്തു തുടിത്തിട്ടുണ്ട് കവിളൊക്കെ.. ഇനി ഫ്ലെക്സ് വെളിപ്പിച്ചത് കൊണ്ടായിരിക്കുമോ.. ആപ്പിൾ പോലെ കവിൾ തുടിത്തിരിക്കുന്നത്..
ഗെറ്റ് കടന്ന്...ഉള്ളിലേക്കു കയറിയപ്പോൾ തന്നെ മനസിലായി.. ഇതൊരു മരണ വീട് പോലെ.. ഓരോ ഭാഗത്തും അഞ്ചോ ആറോ പേര് കൂട്ടം കൂടി നിന്ന് സംസാരിക്കുന്നു..
റുബി പറഞ്ഞ മാവ്
💬 Comments
View all comments