Chapter Title : പ്രിയമാണവളെ 3 [ആമ്പൽ]
"നിച്ചു.. ഞാൻ ചോദിച്ചത് കേട്ടില്ലേ.. അത് കൊണ്ടാണോ "
"ഹ്മ്മ് "
"മൂളാതെ തൊള്ള തുറന്നു പറയെടാ " ഏച്ചി തലകുനിച്ചു നിൽക്കുന്ന എന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തി ചോദിച്ചു..
"അതേ ഏച്ചി "
"അതെല്ലാതെ വേറെ എന്തേലും കാരണമുണ്ടോ.. ഇനി വേറെ ആരും അറിയാൻ പാടില്ലാത്ത " എന്റെ കണ്ണുകളിലേക് തന്നെ നോക്കി ആയിരുന്നു ഏച്ചി അത് ചോദിച്ചത്..
"എന്ത് കാര്യം.. " ഒരു പതർച്ചയോടെ ഞാൻ ചോദിച്ചു..
"അല്ല.. വല്ല പ്രേമമോ മറ്റോ "
"പോ.. ഏച്ചി.." എന്നെ ആര് നോക്കാനാ..
"നോക്കുന്നൊക്കെ ഉണ്ട്.. പക്ഷെ കാണണ്ടേ " ആ പറഞ്ഞത് ഏച്ചി വളരെ പതിയെ ആണേലും എന്റെ ചെവിയിൽ മെല്ലെ കയറി…
"പക്ഷെ.. എനിക്കത് കത്തുവാൻ കുറച്ചു സമയമെടുത്തു.."
പെട്ടന്ന് ബോധത്തിലേക് വന്നു മുന്നിലേക്ക് നോക്കിയപ്പോൾ ഏച്ചി കുറെ മുന്നിലേക്ക് നടന്നു പോയിരുന്നു…
പിന്നെ ഒരു ഓട്ടമായിരുന്നു ഏച്ചി യുടെ അടുത്തേക്..
"ലെച്ചു.. എന്താ പറഞ്ഞത്… "
"ഞാൻ പറഞ്ഞത് നീ കേട്ടില്ലേ… " തല താഴ്ത്തി നിലത്തേക് നോക്കി മെല്ലെ മുന്നിലേക്ക് നടന്നു കൊണ്ട് തന്നെ ആയിരുന്നു ഏച്ചി അത് പറഞ്ഞത്..
"ഇല്ല.. "
" പിന്നെ എന്തിനാ മോനെ അവിടെ തന്നെ നിന്ന് പോയത് "..
അത് ഞാൻ വേറെ എന്തോ ഓർത്തു പോയി..
"എന്നാൽ ഒരു കാര്യം ചെയ്യ് നീ "..
"എന്ത് കാര്യം.. "
"ഇന്ന് നാലു മണി മുതൽ.. വീട്ടിലേക് വാ."
"എന്നിട്ട് "
"ഇന്ന് മുതൽ നിന്റെ ക്ലാസ്സ് തുടങ്ങുന്നു… "
"ക്‌ളാസ്സോ…
💬 Comments
View all comments