0%

Chapter Title : പ്രിയമാണവളെ 3 [ആമ്പൽ]

Author : Kambikathakal Read All Parts 538

വീടായി "

❤❤❤

"നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ പരിധിക്കു പുറത്താണ്.. അല്ലേൽ ഇപ്പോൾ പ്രതികരിക്കുന്നില്ല.. ദയവായി കുറച്ചു സമയം കഴിഞ്ഞു വിളിക്കുക "

"മഞ്ജു വിന്റെ വീടിന് അടുത്ത് എത്തി.. മുബീനയുടെ ഫോണിലേക്കു അടിച്ചപ്പോൾ അവൾ നേരത്തെ പറഞ്ഞത് പോലെ ഫോൺ സ്വിച് ഓഫ്‌ ആയിരുന്നു.." ആ വാക്കുകൾ ആയിരുന്നു നിങ്ങൾ നേരത്തെ കേട്ടത്..

ഇനി ഇപ്പോൾ എന്ത് ചെയ്യും… കല്യാണ വീട്ടിലേക് കയറാൻ തന്നെ മടി..

"ഒരുപാട് കാലമായി മഞ്ജു വിനെ കണ്ടിട്ട് തന്നെ.. അവൾ ക് ഒരു പ്രണയം ഉണ്ടെന്നു അറിഞ്ഞപ്പോൾ തകർന്നൊന്നും ഇല്ല പക്ഷെ പിന്നെ അവളുടെ മുന്നിലേക്ക് പോകാൻ മടിയായി.."

"കയറാം.. അല്ലെ ഞാൻ മനസിനോട് തന്നെ ചോദിച്ചു.. "

ബൈക്ക് അവിടെ അടുത്ത് തന്നെ പാർക്ക്‌ ചെയ്തു.. കുറച്ചു മുന്നിലേക്ക് നടന്നു..

കുറെ അധികം ബൈക്ക് വീടിനു മുന്നിൽ തന്നെ നിർത്തി ഇട്ടിരിക്കുന്നുണ്ട്...

വീട് മുഴുവൻ പന്തൽ ഇട്ടിട്ടുണ്ട്… രാത്രി പരിവാടി ആയത് കൊണ്ട് തന്നെ ഡെകറേഷൻ ലൈറ്റ് തൂങ്ങി കിടക്കുന്നു..

നേരത്തെ മുബി പറഞ്ഞത് പോലെ ആണേൽ.. ഇതെല്ലാം വേസ്റ്റ് ആയി..

അവളുടെ അച്ചൻ ഒരു പ്രമുഖ പാർട്ടിയുടെ രാഷ്ട്രീയ നേതാവാണ്.. പക്ഷെ അത്ര വല്യ സെറ്റപ്പ് ഒന്നുമല്ല.. ഈ നാട്ടിലെ പൗര പ്രമുഖൻ എന്നൊക്കെ പറയില്ലേ അത് പോലെ …

ആർക് എന്ത് വിഷയം ഉണ്ടേലും മൂപ്പര് ചാടി ഇറങ്ങും.. അങ്ങനത്തെ ഒരാളുടെ വീട്ടിലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുന്നതാണ്..

എന്നാലും താലി കെട്ടിയതിന് ശേഷം ചെക്കൻ മുങ്ങുക എന്നൊക്കെ പറഞ്ഞാൽ.. മോശം മോശം.. ഞാൻ

💬 Comments

View all comments