0%

Chapter Title : പ്രിയമാനവളെ [Sandep]

Author : kkstories Read All Parts 1.2K
വെളിയിൽ നിന്ന് വന്ന കുറച്ചുപേർ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചു. നാട്ടുകാർ അവരെ മർദിച്ചു. മോന്റെ കൂട്ടുകാരും അവരുടെ കൂടെ തല്ലാൻ ഉണ്ടാരുന്നു. ഞാൻ ഓർത്തു ശ്രീയും ഉണ്ടാകുമെന്ന്. മോൻ എന്താ ഇങ്ങു പോന്നത്? അത് വിദ്യാമേ, ദേഹം മുഴുവൻ വിയർത്തിരിക്കുവാരുന്നു. കുളിച്ചിട്ടു അങ്ങോട്ട്‌ വരാൻ ഇരിക്കുവാരുന്നു. ആ സമയത്ത് എന്റെ അച്ഛനും അമ്മയും അവിടെ എത്തി. ഞാനും തല്ലാൻ ഉണ്ടാരുന്നു എന്ന് ആരോ അച്ഛനോടു പറഞ്ഞുവത്രെ. അച്ഛൻ അവിടെ കിടന്ന വടി എടുത്തു എന്നെ പൊതിരെ തല്ലി. കൂടെ കടുത്ത ഒരു തീരുമാനവും എടുത്തു “ +2 കഴിഞ്ഞു ഇവനെ ഇനി നാട്ടിൽ നിർത്തുന്നില്ല.” പ്രിയയെ കാണാമെന്നും, എന്റെ പ്രണയം അറിയിക്കാം എന്നുള്ള എല്ലാം പദ്ധതിയും പാളി. ആരെയും ദ്രോഹിക്കാത്ത എനിക്ക് മാത്രം ഈ ശിക്ഷകൾ തരുന്ന ഈശ്വരനെ അന്ന് ഞാൻ വെറുത്തു. +2, പ്രിയ നല്ല മാർക്കോടു കൂടി പാസ്സായി. ഞാൻ കഷ്ടിച്ച് കടന്നു കൂടി. അപ്പന്റെ കാശിന്റെ ബലത്തിൽ ഞാൻ ബാംഗ്ലൂരിൽ BBA ചേർന്നു. അവൾ നാട്ടിൽ എഞ്ചിനീയറിംഗും. ജീവിതത്തിൽ മൊത്തം തിരിച്ചടികളും പരാജയങ്ങളും നേരിട്ട എനിക്ക് വാശിയാരുന്നു എല്ലാവരോടും. അതിന്റെ ഫലമായി ഞാൻ 3 വർഷം കൊണ്ടു നല്ല മാർക്കോടു കൂടി തന്നെ ബിരുദമെടുത്തു. ക്യാമ്പസ്‌ ഇന്റർവ്യൂവിൽ ഒരു MNC യിൽ ജോലിയിൽ പ്രവേശിച്ചു. രണ്ടു വർഷം കൊണ്ടു തന്നെ ഉയർന്ന ഒരു പദവിയിൽ എത്തുവാൻ എനിക്ക് സാധിച്ചു.ലോൺ എടുത്താണെങ്കിലും ഒരു ഫ്ലാറ്റും ബാംഗ്ലൂർ നഗരത്തിൽ എനിക്ക് സ്വന്തമായി. ഞാൻ നേരിട്ട അപമാനത്തിന്റ കനൽ അപ്പോഴും കെട്ടിട്ടില്ലാത്തതിനാൽ, വീട്ടിലോട്ടുള്ള വിളികൾ ഒക്കെ കുറവാരുന്നു.

💬 Comments

View all comments