Chapter Title : പ്രിയമാനവളെ [Sandep]
എന്റെ ബാല്യത്തിൽ കുറച്ചെങ്കിലും നിറം പകർന്നത് പ്രിയയുടെ സാമിപ്യമാണ്. എന്നാൽ ഇന്ന് അവൾ എന്നെ അവഗണിക്കുമ്പോൾ എന്ത് ചെയ്യണമെന്ന് എനിക്കു ഒരു എത്തും പിടിയും കിട്ടിയില്ല.
ഞങ്ങളുടെ ഉത്സവത്തിനു അമ്പലത്തിൽ കോടിയേറി. നാടു ഒന്നടങ്കം സന്തോഷിക്കുന്ന കുറച്ചു നാളുകളാണ് ഇത്.ഞാനും കൂട്ടുകാരും ഉത്സവം കഴിയുന്നത് വരെ അമ്പലത്തിൽ തന്നെ ആയിരിക്കും. ഇതിന് മാത്രം വീട്ടിൽ ഒന്നും പറയില്ല.ഉത്സവത്തിന്റെ അവസാന ദിവസം നാടകവുമുണ്ട്.
നാടകത്തിന്റെ അന്ന് രാവിലെയാണ് ഞാൻ അറിഞ്ഞത് +2 പരീക്ഷ അടുത്തതിനാൽ പ്രിയ നാടകത്തിനു പോകുന്നില്ല. എന്റെ വീട്ടിൽ നിന്നും അവളുടെ വീട്ടിൽ നിന്നും എല്ലാവരും പോകും.
പെട്ടെന്ന് എന്റെ മനസ്സിൽ കൂടി ഒരു പദ്ധതി തോന്നി.
+2 കഴിഞ്ഞു ചിലപ്പോൾ ഞാനും അവളും വേറെ കോളേജിൽ പോയാൽ എനിക്ക് അവളെ ഇനി കാണാൻ പോലും കിട്ടില്ല. വേറെ ചുള്ളൻമാർ വളക്കാനും സാധ്യത ഉണ്ട്.
അതിനാൽ ഇന്ന് എല്ലാവരും നാടകത്തിന് പോയി കഴിയുമ്പോൾ അവളോട് ക്ഷമ പറഞ്ഞു, എന്റെ ഉള്ളിലെ പ്രണയം അവളെ അറിയിക്കണം. ഇതിന് ഇതു പോലൊരു അവസരം ഇനി കിട്ടില്ല.
ഇതിനായി നാടകം തുടങ്ങിയപ്പോൾ പതിയെ അവിടുന്നു ഞാൻ മുങ്ങി.
നേരിട്ട് പ്രിയയുടെ വീട്ടിൽ പോയാലോ എന്ന് ആലോചിച്ചു.
എന്നാൽ രാവിലെ മുതൽ പണിയെടുത്തു വിയർത്തതിനാൽ ഒന്നു കുളിച്ചു വൃത്തിയായി പോകാം എന്നു വിചാരിച്ചു വീട്ടിൽ കയറി കുളിച്ചു. ചേട്ടന്റെ വില കൂടിയ പെർഫ്യൂമും അടിച്ചു ഞാൻ പ്രിയയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് വിദ്യാമ്മ അവിടേക്കു വന്നത്.
എന്താണ് വിദ്യാമ്മേ നാടകം കാണുന്നില്ലേ?
അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ? അവിടെ മുട്ടൻ അടി നടക്കുവാ.
💬 Comments
View all comments