0%

Chapter Title : പ്രിയമാനവളെ [Sandep]

Author : kkstories Read All Parts 1.2K
അമ്മയുടെ മട്ടുമാറി. ഇത്രയും നാൾ കണക്ക് പരീക്ഷയുടെ മാർക്ക് വന്നില്ലെന്ന് കള്ളം പറഞ്ഞതാണ് എന്ന് പറഞ്ഞു എന്നെ അവളുടെ മുൻപിൽ ഇട്ടു പൊതിരെ തല്ലി.അവളുടെ മുൻപിൽ ഞാൻ ശെരിക്കും നാണംകെട്ടുപോയി. ഞാൻ അവിടെ നിന്ന് ഇറങ്ങി സ്ഥിരം സ്ഥലത്തു ഇരുന്നു. പ്രിയയും ആകെ വല്ലാതെ ആയി പോയി. അവൾ എന്റെ അടുത്ത് വന്നു കയ്യിൽ പിടിച്ചു എന്നിട്ട് പറഞ്ഞു “ എടാ ഞാൻ അറിഞ്ഞില്ല നീ മാർക്ക്‌ പറഞ്ഞിട്ടില്ല എന്ന്. അറിയാതെ പറ്റിപ്പോയതാ എന്ന് “. എന്നാൽ ദേഷ്യവും സങ്കടവും കൊണ്ട് വിറച്ചു നിന്ന ഞാൻ കൈ കൊണ്ടു അവളെ ഒന്ന് തള്ളി. വേണമെന്ന് വെച്ചു ചെയ്തതല്ല. തള്ളിയതിന്റെ ശക്തിയിൽ അവളുടെ നെറ്റി ഭിത്തിയിൽ പോയി ഇടിച്ചു നല്ലതു പോലെ നീരു വന്നു. അപ്പോഴാണ് എനിക്ക് ബോധം വന്നത്. ഞാൻ അവളുടെ അടുത്തേക്ക് പോയപ്പോഴേക്കും അവൾ ഓടി അവളുടെ വീട്ടിൽ കയറി.ഇതു ഇനി എന്റെ വീട്ടിൽ അറിഞ്ഞാൽ വീണ്ടും പ്രശ്നമാകും എന്നറിയാവുന്നത് കൊണ്ടു വിദ്യാമ്മയോടും, പ്രിയയോടും ക്ഷമ പറഞ്ഞു പ്രശ്നം തീർക്കുവാൻ രണ്ടും കൽപ്പിച്ചു അവരുടെ വീട്ടിലേക്ക് കയറി. നെറ്റി എന്താണ് മുഴച്ചിരിക്കുന്നത് എന്ന് വിദ്യാമ്മ ചോദിച്ചപ്പോൾ ഞാൻ സത്യാവസ്ഥ പറയാനായി വാ തുറക്കുന്നതിനു മുമ്പ് പ്രിയ പറഞ്ഞു “ വരുന്ന വഴിക്ക് ഒന്ന് വഴുതിയപ്പോൾ നെറ്റി ഇടിച്ചതാണ് എന്ന് “ ഞാൻ പിന്നെ ഒന്നും പറയുവാൻ നിന്നില്ല. വീട്ടിലേക്ക് പോയി.എന്നാൽ ഈ സംഭവത്തിന്‌ ശേഷം പ്രിയ എന്നോട് പഴയ പോലുള്ള ഒരു അടുപ്പം കാണിച്ചില്ല.എനിക്ക് ഈ പെരുമാറ്റം സഹിക്കുന്നതിനു അപ്പുറമായിരുന്നു. Toxic പേരെന്റ്റിങ് കാരണം നഷ്ടപ്പെട്ട

💬 Comments

View all comments