0%

Chapter Title : പ്രിയമാനവളെ [Sandep]

Author : kkstories Read All Parts 1.2K

എന്നോട് സംസാരിച്ചു.
എടാ, നിന്റെ റെക്കോർഡ് ബുക്ക് അമ്മയോട് പറഞ്ഞു രാവിലെ എടുത്തിരുന്നു. ഒരു റീഡിങ് ശെരിയായില്ല. അതു കൊണ്ട് റെഫെറെൻസിന് എടുത്തതാ. പക്ഷെ ഇതിന്റെ ആവശ്യം വന്നില്ല. അല്ലാതെ തന്നെ ശെരിയായി.
അപ്പോഴാണ് എനിക്ക് സമാധാനമായതു. ഞാൻ അതു മേടിച്ചു റൂമിൽ കേറി പതുക്കെ തുറന്നു നോക്കിയപ്പോൾ ഫോട്ടോ അതിൽ ഭദ്രമായി തന്നെ ഇരിപ്പുണ്ട്.

വർഷങ്ങൾ കൊഴിഞ്ഞു പൊയ്‌കൊണ്ടിരുന്നു.
എന്റെ ചേട്ടനും ചേച്ചിക്കും ഇപ്പോൾ തിരുവനന്തപുരത്തും ഡൽഹിയിലുമായി ജോലി ചെയ്യുന്നു. രണ്ട് പേരും സർക്കാർ ഉദ്യോഗസ്ഥരാണ്.രണ്ട് പേരുടെയും വിവാഹവും കെങ്കേമമായി കഴിഞ്ഞു.

ഈ സമയം ഞങ്ങൾ +2വിലാണ്.ഓരോ ദിവസവും പ്രിയയോടുള്ള ഇഷ്ടവും വളർന്നു കൊണ്ടേ ഇരുന്നു.
പ്രിയ നല്ലത് പോലെ പഠിക്കും. ഇതു കാരണം എനിക്ക് പണിയായി. ആരോടും പ്രത്യേകം അടുപ്പം കാണിക്കാത്ത എന്റെ അമ്മ പക്ഷെ പ്രിയയോടും അമ്മയോടും നല്ല അടുപ്പത്തിലാണ്.
എന്നാൽ അതിന്റെ ഗുട്ടൻസ് എനിക്ക് പിന്നീടാണ് മനസ്സിലായത്. എന്റെ സ്കൂളിലെ കാര്യങ്ങളും, അവളുടെ മാർക്കും ഒക്കെ അറിയുവാനുള്ള ഒരു അടവായിരുന്നു ഈ അടുപ്പം.

അങ്ങനെയിരിക്കെ ഒരു സംഭവം ഉണ്ടായി. ക്രിസ്മസ് പരീക്ഷയിൽ കണക്കിന് ഞാൻ പൊട്ടി. ഇതറിഞ്ഞാൽ വീട്ടിൽ അറിഞ്ഞാലുള്ള അവസ്ഥ അറിയാവുന്നതു കൊണ്ടു ഞാൻ മാർക്ക്‌ കിട്ടിയ കാര്യം വീട്ടിൽ പറഞ്ഞില്ല. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അമ്മക്ക് സംശയമായി.

അപ്പോഴാണ് പ്രിയ നേരത്തെ കൊണ്ടു പോയ പാത്രം തിരിച്ചു തരുവാനായി അവിടെ വന്നത്. അമ്മ ഒന്നുമറിയാത്ത പോലെ മോൾക്ക് കണക്കിന് എത്ര മാർക്കുണ്ട് എന്ന് ചോദിച്ചു. മുഴുവൻ മാർക്കും ഉണ്ട്‌ ആന്റി എന്ന് അവൾ പറഞ്ഞു. ഇത്‌ കേട്ടതും

💬 Comments

View all comments