0%

Chapter Title : പ്രിയമാനവളെ [Sandep]

Author : kkstories Read All Parts 1.2K
ഞങ്ങളുടെ സംസാരം കേട്ട് അവിടേക്കു വന്നു. അവളുടെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു. നിങ്ങൾ സംസാരിക്കു ഞാൻ ചായ എടുക്കാം എന്ന് പറഞ്ഞു വിദ്യാമ്മ അടുക്കളയിലേക്ക് പോയി. സുഖമല്ലേ നിനക്ക് എന്ന് മാത്രം ഞാൻ ചോദിച്ചു. അതെ എന്നു മാത്രം അവൾ ഉത്തരം പറഞ്ഞു എനിക്ക് എന്തൊക്കെയോ അവളോട്‌ ചോദിക്കണമെന്നുണ്ടാരുന്നു. പക്ഷേ ഒന്നും വെളിയിലേക്ക് വന്നില്ല. അവളും എന്നോട് ഒന്നും ചോദിച്ചില്ല. വിദ്യാമ്മ ചായ കൊണ്ടു വന്നു മേശയിൽ വെച്ചു. ശ്രീ അന്നത്തെ പ്രശ്നത്തിന് ശേഷം ഇങ്ങോട്ട് വന്നിട്ടില്ല അല്ലേ. വർഷങ്ങൾ എന്ത് പെട്ടെന്നാണ് പോകുന്നത്. ഞങ്ങളുടെ ഈ വീടിന്റെ ഉടമസ്ഥർ ഉടൻ തന്നെ മാറി കൊടുക്കണം എന്നൊക്കെ പറയുന്നുണ്ട്. അവർ ഈ വീട് വിൽക്കാൻ പോവുകയാണ്. ഞങ്ങളോട് വേണോ എന്ന് ചോദിച്ചു. എന്നാൽ അത്രയും പണം ഇപ്പോൾ ഇല്ലാത്തതിനാൽ വേണ്ടാ എന്നു പറഞ്ഞു.മിക്കവാറും ഞങ്ങൾ തിരിച്ചു ഇടുക്കിയിലേക്ക് പോകും. അപ്പോൾ അപ്പോൾ പ്രസാദേട്ടൻ ജോലി ഉപേക്ഷിക്കണം. ഇതാണ് ആകെയുള്ള ഒരു വരുമാനം.എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല. ഇപ്പോൾ ഇവൾക്ക് ബാംഗ്ലൂരിൽ ഒരു ജോലി ശെരിയായിട്ടുണ്ട്. മോൻ അവളെ ഒന്ന് സഹായിക്കണം. അവൾക്ക് ഒരു നല്ല താമസ സ്ഥലവും, മറ്റും ഒന്ന് ശെരിയാക്കി കൊടുക്കണം. ബുദ്ധിമുട്ടിക്കുവാണെന്ന് അറിയാം. പക്ഷേ ഞങ്ങൾക്ക് വേറെ ആരുമില്ല. മോന് പറ്റില്ലേ? ഞാൻ നോക്കുമ്പോൾ പ്രിയ നിസ്സഹായയായി നിൽക്കുവാണ്. എന്റെ മനസ്സിലെ സന്തോഷത്തിന് അതിരില്ലാരുന്നു. എന്റെ എല്ലാമെല്ലാമായ പ്രിയയേ കാണുവാനും സംസാരിക്കുവാനും ഇനി പറ്റുമല്ലോ എന്നോർത്തു. എന്നാൽ ഞാൻ അതു പുറമെ കാണിച്ചില്ല. ഉടൻ തന്നെ ഞാൻ വിദ്യമ്മയോട് പറഞ്ഞു, “ധൈര്യമായി ഇരിക്കു അമ്മേ. ഞാൻ

💬 Comments

View all comments