Chapter Title : പ്രിയമാനവളെ [Sandep]
ഒരാളോട് പറഞ്ഞു വീട്ടിൽ അറിഞ്ഞു പോയാൽ കിട്ടുന്ന ശിക്ഷ.
രണ്ടാമത്, അവനോട് അന്നൊക്കെ സ്നേഹത്തോടെ പെരുമാറിയിട്ടുള്ളത് പ്രിയയുടെ അമ്മ വിദ്യാമ്മയാണ്. അപ്പോൾ ആ അമ്മയോടും കാണിക്കുന്ന ഒരു വഞ്ചന പോലെ ശ്രീക്ക് തോന്നി. അതുകൊണ്ടാണ് ചേച്ചിയോടുള്ള ഇഷ്ടം അവൻ ഇന്നും മനസ്സിൽ ഒളിപ്പിച്ചു വെക്കുന്നത്.
പിന്നെ നീ ഇപ്പോൾ എനിക്ക് തരാൻ വെച്ചിരുന്ന ഈ കാശ് ശരിക്കും കൊടുക്കേണ്ടത് ശ്രീക്കാണ്.ചേച്ചി അറിയാതെ അവനാണ് എനിക്ക് കാശ് തരുന്നത് അവന്റെ പ്രണയിനിക്ക് സാധനങ്ങൾ മേടിക്കുവാൻ.
അതുപോലെ തന്നെ ചേച്ചി പറഞ്ഞില്ലേ ആഹാരം ഞങ്ങൾക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കുന്നുവെന്ന്. ചേച്ചി ഒന്ന് ആലോചിച്ചു നോക്കൂ, ചേച്ചിക്ക് ഇഷ്ടമുള്ള ആഹാരങ്ങൾ മാത്രമാണ് ചേച്ചി വന്നതിൽ പിന്നെ അവിടെ ഉണ്ടാക്കിയിട്ടുള്ളത്.എപ്പോഴും ബീഫ് കഴിക്കുന്ന ശ്രീ, ചേച്ചി വന്നതിനു ശേഷം ബീഫ് മേടിച്ചിട്ടേയില്ല. കാരണം ബീഫ് ചേച്ചിക്ക് ഇഷ്ടമല്ല എന്ന് അവൻ അറിയാം.
ഇതൊക്കെ കേൾക്കുമ്പോൾ പ്രിയയുടെ കണ്ണുകൾ നിറയുന്നത് ട്രീസ കണ്ടുവെങ്കിലും അവൾ അത് കാണാത്തതുപോലെ നടിച്ചു.
അങ്ങനെ ഞങ്ങൾ കാപ്പി കുടിച്ചു പിരിയാൻ നേരം പ്രിയ ട്രീസയോട് പറഞ്ഞു നമ്മൾ ഇവിടെ സംസാരിച്ചതൊന്നും ശ്രീയെ അറിയിക്കേണ്ട.
ശരിയെന്ന അർത്ഥത്തിൽ തലയാട്ടി.
ഞാൻ വിളിച്ച് എന്താണ് സംസാരിച്ചത് പ്രിയയുമായി എന്ന് ചോദിച്ചപ്പോൾ അവൾ നാട്ടിൽ പോകുവാണ് എന്ന് മാത്രം പറഞ്ഞു.
അന്നും പതിവുപോലെ പ്രിയ ഉറങ്ങിക്കഴിഞ്ഞപ്പോൾ റൂമിലേക്ക് ചെന്ന് പതുക്കെ ഒരു ഉമ്മ കൊടുക്കാനായി ശ്രമിച്ചപ്പോഴേക്കും പെട്ടെന്ന് ലൈറ്റ് ഓൺ ആയി. ഞാൻ നോക്കുമ്പോൾ പ്രിയ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കിക്കൊണ്ടിരിക്കുകയാണ്. കള്ളത്തരം പിടിച്ച ഞെട്ടലിൽ ഞാൻ അങ്ങനെ നിന്നുപോയി . പ്രിയ എന്നോട് ചോദിച്ചു ”എന്താണ് ശ്രീ ? എന്തിനാ നീ ഇപ്പോൾ മുറിയിൽ വന്നത്? അപ്പോൾ ഇതാണല്ലേ നിന്റെ മനസ്സിൽ ഇരിപ്പ് ? ഇതിനാണല്ലേ നീ എന്നെ ഇവിടെ ഫ്ലാറ്റിൽ കൊണ്ട് നിർത്തിയത്?പ്രിയയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഞാൻ പതറി.
എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു ഇത്രയും നാൾ മനസ്സിൽ ഒരു കളങ്കവും ഇല്ലാതെ ആത്മാർത്ഥമായി തന്നെ സ്നേഹിച്ച എന്റെ പെണ്ണ് തെറ്റിദ്ധരിച്ചപ്പോൾ സത്യത്തിൽ ഞാൻ ആകെ തളർന്നു പോയി. എന്റെ തൊണ്ടയൊക്കെ
💬 Comments
View all comments