0%

Chapter Title : പ്രിയമാനവളെ [Sandep]

Author : kkstories Read All Parts 1.2K
പ്രിയയോടൊപ്പം ഉള്ള ബാംഗ്ലൂർ ജീവിതം ആരംഭിച്ചു. അവളോടൊപ്പം ഉള്ള ഓരോ നിമിഷവും ഞാൻ ഞാൻ നല്ലതുപോലെ മനസ്സുകൊണ്ട് സന്തോഷിച്ചു. ട്രീസ ഇടയ്ക്ക് വരുമ്പോൾ ഞങ്ങൾ വെളിയിൽ പോവുകയും സിനിമ കാണുകയും മാളുകൾ ഒരു അങ്ങനെ ഫുൾ അടിച്ചുപൊളി ലൈഫ് ആയിരുന്നു . അങ്ങനെ ഒരു മാസം പിന്നിട്ടു.എനിക്ക് ഒരു പേടിയുണ്ടായിരുന്നു പ്രിയ വേറെ റൂം മാറണം എന്നൊക്കെ പറയുമെന്ന്. എന്നാൽ അതിനെക്കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയില്ല. ഇതിനിടയിൽ ഓരോ ദിവസം കഴിയുന്തോറും പ്രിയയോടുള്ള എന്റെ പ്രണയം കൂടിക്കൊണ്ടേയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഒരിക്കൽ പ്രിയക്ക് കലാശലായ പനി വന്നത്. ഞാൻ ഉടൻ തന്നെ അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഒരു ഇഞ്ചക്ഷൻ എടുത്തു.കുറച്ച് മരുന്നുകളും കഴിക്കുവാൻ കൊടുത്തു.പിന്നെ ഞാൻ കുറച്ച് കഞ്ഞിയൊക്കെ ഉണ്ടാക്കി കൊടുത്തു.  ഞാൻ പോയി കിടന്നുറങ്ങുവാൻ പറഞ്ഞു. പ്രിയയുടെ വയ്യായ്ക കാരണം എനിക്ക് രാത്രിയായിട്ടും ഉറക്കം വന്നില്ല. ഞാൻ പ്രിയയുടെ റൂമിലേക്ക് ചെന്നു  കൈ കൊണ്ട് തൊട്ടു നോക്കി. ചൂടില്ല ആ മുഖം കണ്ടപ്പോൾ  അതിൽ നിന്ന് കണ്ണെടുക്കുവാനേ തോന്നിയില്ല. എന്നാൽ അവൾ ഉണരുമോ എന്നുള്ള ഒരു ഭയം ഉണ്ടായിരുന്നു എങ്കിലും ഞാൻ അവൾ അറിയാതെ തന്നെ ഒരു ഉമ്മ ചെറുതായിട്ട് നെറ്റിക്ക് കൊടുത്തു. പുതപ്പ് എല്ലാം നല്ലതുപോലെ പുതപ്പിച്ചിട്ട് ഞാൻ ഉറങ്ങാനായിട്ട് പോയി. പിറ്റേദിവസം അവൾക്ക് നല്ലതുപോലെ കുറവുണ്ടായിരുന്നു.പ്രൊബേഷൻ ടൈം ആയതിനാൾ വയ്യ എങ്കിലും അവൾ ഓഫീസിൽ പോകാൻ റെഡിയായി. എന്നാൽ ഉച്ചയ്ക്കും വൈകിട്ടും ഒക്കെ അവളുടെ ആരോഗ്യസ്ഥിതി ഞാൻ അവളെ മെസ്സേജ് അയച്ചു ചോദിച്ചു കൊണ്ടായിരുന്നു. എന്തുകൊണ്ടോ പഴയ പോലെ,സംസാരിക്കാനുള്ള മടി എന്നിൽ നിന്ന്

💬 Comments

View all comments