Chapter Title : പ്രിയമാനവളെ [Sandep]
നാട്ടിലേക്ക് ചെല്ലണമെന്ന് പറഞ്ഞു.
ഞാൻ വന്നിട്ട് ഇത്രയും നാളായിട്ടും നാട്ടിൽ ഒന്നും പോയില്ല. കാരണം പ്രൊബേഷൻ സമയത്ത് നമുക്ക് ലീവ് എടുക്കാൻ പറ്റില്ലല്ലോ.
അതുകൊണ്ട് അടുത്തമാസം ഞാൻ ഒന്ന് നാട്ടിൽ പോവുകയാണ്. തിരിച്ചു വരുന്ന സമയത്ത് എനിക്ക് ഒരു ലേഡീസ് ഹോസ്റ്റലിൽ ഒരു താമസം ശരിയാക്കിത്തരാൻ ട്രീസക്ക് സാധിക്കുമോ?
അതെന്തു പറ്റി പ്രിയ?അവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?അതോ ശ്രീയുമായി എന്തെങ്കിലും പ്രശ്നമുണ്ടോ?
അതുകൊണ്ടല്ല ട്രീസാ , എനിക്ക് അവിടെ പൂർണ്ണ സ്വാതന്ത്ര്യമാണ്.
എന്നിരുന്നാലും ഞാൻ അവിടെ നിങ്ങളുടെ ഇടയിൽ നിൽക്കുന്നത് ഒരു ശരിയായ കാര്യമല്ല എന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഞാൻ വന്ന ദിവസം തന്നെ ശ്രീ എന്നോട് പറഞ്ഞിരുന്നു നിങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമുള്ള ഫുഡ് ആണ് പ്രധാനമായിട്ടും അവിടെ പാചകം ചെയ്യുന്നത്.
അങ്ങനെ പല കാര്യങ്ങളും ഇപ്പോൾ ഞാൻ ഉള്ളത് കാരണം നിങ്ങൾക്ക് ഒരു സ്വാതന്ത്ര്യ കുറവ് ഞാൻ മനസ്സിലാക്കുന്നു . നിങ്ങൾ എന്നോട് പറയുന്നില്ല എന്നെ ഉള്ളൂ.അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
അതുപോലെ വന്ന ദിവസം മുതൽ എനിക്ക് വേണ്ടി ഒരുപാട് പൈസ ചെലവഴിച്ചിട്ടുണ്ട്.ഞാൻ അതിന്റെ ഒന്നും കണക്ക് വെച്ചിട്ടില്ല.
എന്നാലും ഈ പൈസ മേടിക്കണം എന്നു പറഞ്ഞുകൊണ്ട് പ്രിയയുടെ കയ്യിൽ കുറച്ച് പണം ഏൽപ്പിക്കുവാൻ തുടങ്ങി. എന്നാൽ ട്രീസ അത് മേടിച്ചില്ല.
പകരം ഉറക്കെ ചിരിച്ചുകൊണ്ട് പ്രിയയോട് പറഞ്ഞു . പ്രിയ എന്തൊക്കെയോ തെറ്റിദ്ധരിച്ചിരിക്കുകയാണ്.
പ്രിയ ഇപ്പോൾ പറഞ്ഞല്ലോ എന്റെയും ശ്രീയുടെയും ഇഷ്ടങ്ങൾ എന്ന്.എനിക്ക് തോന്നുന്നത് ഞങ്ങൾ തമ്മിലുള്ള ബന്ധം പ്രിയക്ക് ശരിയായിട്ട് മനസ്സിലായിട്ടില്ല.
💬 Comments
View all comments