0%

Chapter Title : പ്രിയംവരം 3 [Thambran]

Author : kkstories Read All Parts 1546

താലി പിടിച്ചു നിന്നു.

പൂജാരി :ആഹ്ഹ് കേട്ടിക്കോളൂ.

പിന്നെ ഗുരുവായൂരപ്പനെ സാക്ഷി ആക്കി ഞാൻ പ്രിയയുടെ കഴുത്തിൽ താലി ചാർത്തി. എന്റെ മനസ്സ് തുള്ളി ചാടി. അവൾ കണ്ണടച്ചു ഗുരുവായൂരപ്പനെ നോക്കി പ്രാർഥിക്കുന്നു.

പൂജാരി :ഇനി സിന്ദൂരം ചാർത്തിക്കോളൂ.

ഞാൻ അവളുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി അപ്പോൾ അവൾ ആ നിറഞ്ഞു തുളുമ്പി നിൽക്കുന്ന കണ്ണുകളാൽ എന്നെ ഒരു നോട്ടം നോക്കി, എന്തോ ആ നോട്ടം എന്റെ മനസ്സിന്റെ അഴങ്ങളിലേക് ഇറങ്ങി പോയപോലെ, ഇനി ഇതാണോ അന്ന് അരുൺ പറഞ്ഞത്. “കണ്ണുകൾ തമ്മിൽ പറഞ്ഞ കഥ. ...പ്രണയം ”.ആ കണ്ണുകൾ എന്നോട് പറയാതെ പറഞ്ഞു എന്നോടുള്ള ഇഷ്ടം .അറിയാതെ എന്റെ കണ്ണും നിറഞ്ഞു. പ്രിയ ഇനി എന്റെ 😌.ഇനിമുതൽ പ്രിയ വിക്രം. !

പിന്നെ ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് തൊഴാൻ പോയ്‌.
ഒരുമിച്ച് തൊഴുമ്പോൾ എന്റെ മനസ്സിൽ ഒന്ന് മാത്രെമേ ഇണ്ടായുള്ളു എല്ലാം സ്മൂത്ത്‌ ആയിട്ട് പോണേ.

പ്രിയ : പ്രാർഥിച്ചു കഴിഞ്ഞില്ലേ ഇതെന്നാ നോക്കി നിൽക്ക.

ഞാൻ : ഏയ്യ് കഴിഞ്ഞു കഴിഞ്ഞു.

പ്രിയ :ഹ എന്നാ വാ. എന്നിട്ട് വേഗം പോയ്‌ ഷർട്ട്‌ എടുത്ത് ഇട്ടോ ബോഡി ഷോ എല്ലാം മതി.

ഞാൻ :ഏഹ്ഹ്.

പ്രിയ : ഹാ ഇനി ഞാൻ കണ്ടാൽ മതി. ഇങ്ങനെ വിട്ടാലേ ശെരിയാവൂല നടക് അങ്ങൊട്.

അങ്ങനെ ഞങ്ങൾ തൊഴുതു വലം വച്ചു തിരിച്ചു വന്നു അപ്പോ അതാ ഒരു സാദനം പൂജ എല്ലാം കഴിഞ്ഞ് ഒരു ചന്ദന കുറിയും ചാർത്തി. കിടക്കുന്ന ചുവന്ന സുന്ദരി.,ഞെട്ടിയൊന്ന് ചോയ്ച്ച ഞെട്ടി വെറും ഞെട്ടൽ അല്ല cristiano അടിച്ച ബൈസൈക്കിൾ കണ്ട zidane പോലെ ഞെട്ടി നോക്കി നിന്നു പോയ്‌ ഞാൻ. ഞാൻ ഒന്ന് പ്രിയയുടെ മുഖത്തേക് നോക്കി ആകണ്ണുകൾ അതിനു മുന്നേ എന്നെ തന്നെ നോക്കി നിൽക്കുക ആയിരുന്നു. (ഓഹ് അപ്പോ ഇതാണ് അവളുടെ എംപ്ലോയീസ് ഓഫ് the month )ശേ ഞാനും എന്തെങ്കിലും ഏക്ക കൊടുക്കേണ്ടത് ആയിരുന്നു.

പ്രിയ (എന്നോട് സ്വകാര്യത്തിൽ ):ഇഷ്ടായോ ,എല്ലാം ചുവപ്പ് തന്നെ വേണം

💬 Comments

View all comments