Chapter Title : പ്രിയപെട്ടവൾ [അഫ്സൽ അലി]
നടക്കുമ്പോ അയിന്റെ എടേൽ ബോയ്സ് തെറി വിളിക്കുമ്പോഴാ കേട്ടത്..."
"ഹഹഹ..."
"ഇക്കാഹ്...."
"അഹ്..."
"ഞാൻ എണീറ്റോട്ടെ?"
"ചുണ്ടിലൊരു ഉമ്മ തന്നാൽ എണീക്കാം..."
"ഉമ്മാഹ്ഹ്ഹ്... ഇനി ഞാൻ പൊക്കോട്ടെ?"
അവന്റെ ചുണ്ടുകളിലേക്ക് ചുണ്ട് അമർത്തി മുത്തം വച്ചുകൊണ്ട് അവൾ അവനോട് അനുവാദം തേടി.
"മ്മ്മ് പൊക്കോ..."
"ദേ വേഗം എണീറ്റു താഴേക്ക് വന്നോ ട്ടാ..."
ബാത്റൂമിൽ നിന്നിറങ്ങി ഡ്രസ്സ് എടുത്തണിഞ്ഞു പുറത്തേക്ക് ഇറങ്ങുന്നതിനിടെ അഫ്സലിനോട് അവൾ വിളിച്ചു പറഞ്ഞു.
പിന്നീടുള്ള ദിവസങ്ങൾ അഫ്സലും ഇഷയും മധുവിധു ആഘോഷത്തിന്റെ തിരക്കുകളിൽ ആയിരുന്നു. സൽകാരങ്ങളും ടൂറും ഒക്കെയായി ഒരു മാസം അവർ ഉല്ലസിച്ചു നടന്നു.
അഫ്സലിന്റെ വീട്ടുകാരും അവന്റെ കുടുംബക്കാരുമായി ഇഷ പെട്ടെന്ന് തന്നെ ഇണങ്ങി. വീട്ടിൽ അസ്മായും അലിയും അവളെ സ്വന്തം മകളെ പോലെ തന്നെ കൊണ്ട് നടന്നു. അവർ നാല് പേര് മാത്രമുള്ള ആ വീട്ടിൽ അവളൊരു ചിത്രശലഭം കണക്കെ പാറി പറന്നു നടന്നു. എന്തിനും ഏതിനും അവൾ അലിക്കും അസ്മാക്കും ഒപ്പം നിന്നു.
ഇശയുമൊത്തുള്ള ജീവിതം അഫ്സൽ നന്നായി ആസ്വദിച്ചു. ഇടക്ക് ഒരു ദിവസം അവൻ ഇശയുമായി സിനിയെ കാണാൻ പോയി. അവരെയും കാത്ത് പാർക്കിലെ ബെഞ്ചിൽ ഇരിക്കുന്ന സിനിയുടെ അടുത്തേക്ക് നടന്നു വരുന്ന അഫ്സലിനെയും ഇഷയെയും കണ്ട് അവളുടെ മുഖം സന്തോഷത്താൽ വിടർന്നു...
"മാലാഖകുട്ടി..."
ഇഷയുടെ കവിളിൽ തലോടിക്കൊണ്ട് സിനിയത് പറഞ്ഞപ്പോൾ അവളുടെ മുഖതേക്ക് നാണം ഇരച്ചു കയറി...
"സുന്ദരി... വെറുതെ അല്ല എന്റെ ഇക്ക വീണുപോയത്..."
ഇഷയും തിരിച്ചടിച്ചു... വളരെ പെട്ടെന്ന് തന്നെ അവൾ സിനിയുമായി ഇണങ്ങി... ഇഷയുടെ പ്രിയ കൂട്ടുകാരിയായി മാറാൻ സിനിക്ക്
💬 Comments
View all comments