Chapter Title : പ്രിയപ്പെട്ട അമീറ [Safvan]
ഞാൻ: ആമി എന്തേ അമ്മായി.
അമ്മായി: അവൾക്ക് ഭയങ്കര വയറുവേദന അവൾ ആ റൂമിൽ കിടക്കുന്നുണ്ട് ണ്ട്.
ഞാൻ അപ്പുറത്തെ റൂമിൽ പോയി വാതിൽ ചാരിയിട്ടുണ്ടായിരുന്നുള്ളൂ. ഞാൻ മെല്ലെ തുറന്നു നോക്കി അവൾക്ക് കമഴ്ന്നു കിടക്കുകയാണ്. അവൾക്ക് പിരീഡ്സിന്റെ സമയമായി എന്നെനിക്ക് മനസ്സിലായി.
ഞാൻ പുറത്തേക്ക് തന്നെ പോകുന്നു.
എൻറെ മനസ്സിൽ ആകെ വേവലാതി നിറഞ്ഞു. ഇനി പഴയത് പോലെ അവൾ എന്നോട് മിണ്ടു ല്ലേ..
അവൾക്ക് വയറുവേദന കാരണം അമ്മായി എന്നോട് പല്ല് പോയി തേക്കാൻ പറഞ്ഞു ചായ എടുത്തു വച്ചു.
അമ്മായി: എന്താടാ നിൻറെ മുഖം വല്ലാണ്ട് ഇരിക്കുന്നത്.
ഞാൻ: ഓന്നും ഇല്ലാ.
ഞാൻ ചായ വേഗം കുടിച്ചു ഉമ്മറത്ത് പോയിരുന്നു. എന്റെ മനസ്സിൽ മുഴുവൻ അവൾ ഇനി എന്നോട് മിണ്ടില്ല എന്ന് വേവലാതിയായിരുന്നു.
അവൾക്ക് വയറുവേദന കാരണം ജാനകിയടത്തിയായിരുന്നു വീട് മുഴുവൻ തുടക്കുന്നതും. അന്ന് അമ്മായിയാണ് ചോലയിലേക്ക് ഡ്രസ്സുകൾ അലക്കാൻ പോയത്.
അമ്മായി പോയ സമയത്ത് ഞാൻ അവളുടെ റൂമിൽ വീണ്ടും ചെന്നു. അവൾക്ക് കമിഴ്ന്നു കിടക്കുക തന്നെയാണ്. വീണ്ടും ഞാൻ ഒന്നും മിണ്ടാതെ തിരിച്ചുപോന്നു.
ചോലയിൽ നിന്ന് വന്നതിനുശേഷം അമ്മായി ഭക്ഷണം എടുത്തു വച്ചു അവളെയും വിളിച്ചു അവൾ ക്ഷീണിതയോടെ എഴുന്നേറ്റ് വരുന്നതുകൊണ്ട് എനിക്ക് പാവം തോന്നി ഞങ്ങൾ മൂന്നുപേരും വിരുന്ന് ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ച ഉടനെ അവൾ വീണ്ടും പോയി കിടന്നു രണ്ടുമൂന്നു ദിവസം ഇത് ആവർത്തിച്ചു. പരസ്പരം ഞങ്ങളൊന്നും മിണ്ടാതെ മൂന്നാല് ദിവസം. എൻറെ ജീവിതത്തിൽ ഇത് ആദ്യത്തെ അനുഭവമാണ് സങ്കടം സഹിക്കാൻ വയ്യാതായി ഒരു ദിവസം
💬 Comments
View all comments