Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]
എന്നാലും ഈ ഒരു സദർഭത്തിൽ പറയാതിരിക്കാൻ പറ്റില്ല
എന്താ മോനേ ?
എനിക്കും നിമിഷയ്ക്കും തമ്മിൽ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്....... ഞങ്ങൾ ഈ കാര്യം പതിയെ അച്ഛനോടും അമ്മയോടും പറയാൻ ഇരിക്കുകയായിരുന്നു.....
അത് കേട്ട് അച്ഛൻ ഒരു ഞെട്ടലോടെ എന്നെ നോക്കി......
കുറച്ചു നേരം മൗനമായി ഇരുന്നതിനു ശേഷം അച്ഛൻ എന്റെ കയ്യിൽ പിടിച്ചു....
അവളുടെ ഇഷ്ടം എന്താണോ അതാണ് ഞങ്ങളുടെയും ഇഷ്ടം......... പിന്നെ ഒരു പ്രാവിശ്യം അവളുടെ ഇഷ്ടത്തിന് കൂട്ട് നിന്നതാണ് ഇപ്പോൾ ഇങ്ങനെ ആയിരിക്കുന്നത്...... അത് പോലെ ആകില്ലല്ലോ അല്ലേ......
എല്ലാവരും ഒരേപോലെ ആകില്ലലോ അച്ഛാ....... പിന്നെ ചില തെറ്റിൽ നിന്ന് അല്ലേ കാര്യങ്ങളൊക്കെ പഠിക്കുന്നത്.......
അപ്പൊ ഡിവോഴ്സിന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി അല്ലേ..... പുഞ്ചിരിയോടെ അച്ഛൻ ചോദിച്ചു
അതിന് മറുപടിയായി ഞാനും ഒന്ന് ചിരിച്ചു
ഡിവോഴ്സിന്റെ കാര്യങ്ങളെല്ലാം കഴിഞ്ഞ് വീട്ടുകാരെയും കൂട്ടി വാ..... ബാക്കിയൊക്കെ ഇനി ഞങ്ങൾ സംസാരിക്കാം...... അച്ഛൻ പറഞ്ഞു
കാര്യങ്ങൾക്ക് പെട്ടെന്ന് തീരുമാനമായതിന്റെ സന്തോഷത്തിൽ..... ഞാൻ നിമിഷയുടെ അച്ഛനുമായി തിരിച്ച് ഫ്ലാറ്റിലേക്ക് നടന്നു..... അച്ഛനെ ഫ്ലാറ്റിലാക്കി നിമിഷായേയും വിളിച്ച് ഞാൻ താഴെ എന്റെ ഫ്ലാറ്റിലേക്ക് ഓടി
എന്താ ചേട്ടാ...... എന്റെ സന്തോഷം കണ്ട് നിമിഷ ചോദിച്ചു
ഫ്ലാറ്റിൽ കയറി വാതിലടച്ചതും നിമിഷയെ പൊക്കിയെടുത്ത് അവളുടെ ചുണ്ടുകളിൽ ഉമ്മകൾ കൊണ്ട് മൂടി.....
വട്ടായോ ചേട്ടന് ? ഒന്ന് കുതറി മാറികൊണ്ട് നിമിഷ ചോദിച്ചു
തന്റെ അച്ഛൻ സമ്മതിച്ചടോ ?
എന്ത് ?
നമ്മുടെ കല്യാണത്തിന്.............
കാര്യം പറയ് ചേട്ടാ.....
അതേടാ........ നിമിഷയോട് ഞാൻ അച്ഛനുമായി സംസാരിച്ച കാര്യങ്ങളൊക്കെ പറഞ്ഞു...... അത് കേട്ടുകൊണ്ട് കാവ്യയും സ്വാതിയും അനീനയും റൂമിൽ നിന്നും ഇറങ്ങി വന്നു.......
എല്ലാം കേട്ടുകഴിഞ്ഞതും നിമിഷ എന്നെ കെട്ടിപിടിച്ചു.......
ചേട്ടാ പാർട്ടി വേണം...... അനീന വിളിച്ചു പറഞ്ഞു
എന്ത് വേണമെങ്കിലും തരാം....... ഞാൻ സന്തോഷത്തോടെ പറഞ്ഞു
എന്നാൽ ഞാൻ ദിഷ ചേച്ചിയെ വിളിക്കട്ടെ...... അനീന വീണ്ടും പറഞ്ഞു
ഇന്നോ? പാർട്ടി പിന്നെ ഒരു ദിവസം മതി..... നിമിഷ പറഞ്ഞു
ഇത്ര ഹാപ്പി ന്യൂസ് കേട്ടിട്ട് അതിന്റെ പാർട്ടി പിന്നേക്ക് എങ്ങിനെയാ മാറ്റി
💬 Comments
View all comments