Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 3 [SAMI]
പറഞ്ഞു.....
ചേട്ടനോട് പറഞ്ഞോ ?
എന്നോട് പറഞ്ഞില്ല.... അവന്റെ ഓഫീസിലെ ഫ്രണ്ട്സ് എന്നെ വിളിച്ചു പറഞ്ഞു
ചേട്ടൻ ചോദിച്ചോ വിപിനോട് ഈ കാര്യം ?
ചോദിച്ചു.....
എന്നിട്ട്.?... നിമിഷ ആകാംഷയോടെ ചോദിച്ചു
ഒരു കാര്യവും ഇല്ലാ...
അവന് ആ പെണ്ണില്ലാതെ പറ്റില്ലെന്ന്...
നിമിഷ ഒന്ന് നടുങ്ങി..... എന്നാൽ മുൻപത്തെ പോലെ കരയുവാനൊന്നും നിന്നില്ല.....
കുറച്ചു നേരം തല കുമ്പിട്ട് ആ സോഫയിൽ ഇരുന്നതിനു ശേഷം എന്നോട് ചോദിച്ചു
ഇനി ഞാൻ എന്താ ചേട്ടാ ചെയ്യണ്ടേ ?
അതിനു ഒരു മറുപടി എനിക്ക് ഉണ്ടായില്ല.......
അവനെ പറഞ്ഞു മനസിലാക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല....
ഇത്ര മാത്രം അവർ അടുക്കാൻ എന്താ അവർക്കിടയിൽ ഉണ്ടായത് ?
അറിയില്ല ചേട്ടാ.....
ആ സമയത്ത് നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ ?....
പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.....
പിന്നെ ആ സമയത്ത് 'അമ്മ 6 മാസം ലീവ് ആയിരുന്നു.... അങ്ങിനെ ഞങ്ങൾക്ക് വീട്ടിൽ വച്ച് മീറ്റ് ചെയ്യാൻ പറ്റിയിരുന്നില്ല.... നിമിഷ പറഞ്ഞു
അപ്പൊ വിപിന് ചെറിയ ഒരു ഇഷ്ടക്കേട് പോലെ ഉണ്ടായിരുന്നു....
എന്താണ് പറയേണ്ടതെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലാ.....
ചെയ്യേണ്ടത് എന്താണെന്ന് എനിക്ക് അറിയാം ചേട്ടാ... എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ നിമിഷ പറഞ്ഞു
എന്താ നിമിഷേ ? എന്താണ് നിമിഷ ഉദ്ദേശിച്ചതെന്ന് അറിയാൻ ഞാൻ ചോദിച്ചു
അതൊക്കെയുണ്ട്..... നിമിഷ പറഞ്ഞു
അരുതാത്ത ചിന്തകൾ മനസിലേക്ക് കടന്ന് കൂടിയാൽ എന്തും ചെയ്തുപോകും.... ഞാൻ തന്നെ ഒട്ടേറെ തവണ ചിന്തിച്ചതാണ് ആത്മഹത്യയെ പറ്റി....
ആത്മഹത്യ ചെയ്യാനാണെങ്കിൽ ഞാൻ ഒക്കെ എന്നേ അത് ചെയ്തേനെ..... ഇവർക്ക് മുൻപിൽ ജീവിച്ചു കാണിക്കുന്നതാണ് അവർക്ക് കൊടുക്കാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ.... ഞാൻ പറഞ്ഞു
എനിക്ക് അറിയില്ല ചേട്ടാ എന്താ ചെയ്യേണ്ടത് എന്ന്.... എന്റെ നിർബന്ധം കൊണ്ട് നടത്തിയ കല്യാണം ആണ്..... അച്ഛനും അമ്മയും കുറെ പറഞ്ഞതാണ് ഇത് വേണ്ടാ വേണ്ടാ എന്ന്.... ഈ കാര്യമൊന്നും എനിക്ക് അവരോട് പറയാൻ കൂടെ പറ്റുന്നില്ല.....
നിമിഷ കരഞ്ഞു കൊണ്ട് പറഞ്ഞു
എല്ലാം ശരിയാകും കരയാതിരിക്ക് എന്ന് പറയാൻ എനിക്ക് പറ്റുന്നില്ല.... ഇനി എങ്ങിനെ
💬 Comments
View all comments