Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]
ചോദിക്കാം അച്ഛൻ ഇവിടെ ഇരിക്ക്..... അദ്ദേഹത്തെ അവിടെ ഒരിടത്ത് ഇരുത്തി ഞാൻ സ്റ്റേഷനിൽ കയറി കാര്യം തിരക്കി.....
വിപിനെ അവന്റെ പുതിയ സെറ്റപ്പിന്റെ വീട്ടിൽ നിന്നും വീട്ടുകാർ പിടിച്ചു നേരെ പോലീസിൽ ഏൽപ്പിചിരിക്കുകയാണ്..... അവൻ ഇത്രയും ദിവസം പോയിരുന്നത് അവിടെക്കായിരിക്കണം.....
സംഭവം ഇതാണെങ്കിലും...... മോഷണ ശ്രമത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്...... കന്നഡക്കാരാണ്, അവർ പറയുന്നത് പോലെയേ പോലീസ് നിൽക്കു.....
സംഭവം കൈവിട്ട ലക്ഷണമാണ്, വിപിനെ ഒന്ന് കാണാൻ പോലും അവർ സമ്മതിക്കുന്നില്ല.... പുറത്തിറങ്ങി നിമിഷയുടെ അച്ഛന്റെ അടുത്തേക്ക് ചെന്നു..... അച്ഛനോട് എന്ത് പറയണമെന്ന് ഒരു ഐഡിയയും ഇല്ലാ.....
മോനേ, കാര്യങ്ങളൊക്കെ എനിക്ക് മനസിലായി...... ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അച്ഛൻ പറഞ്ഞു
നാട്ടിൽ വച്ച് ഞങ്ങൾ കുറച്ചു കാര്യങ്ങൾ അറിഞ്ഞിട്ടാണ് ഞങ്ങൾ ഇവിടേയ്ക്ക് വന്നത്..... അതൊക്കെ ശരിയാണോ എന്ന് അറിയണമല്ലോ... ഓരോ ഒരു മോളല്ലേ...... അച്ഛൻ പറഞ്ഞു
എന്താ അച്ഛാ നാട്ടിൽ വച്ചറിഞ്ഞത് ? ഞാൻ സംശയത്തോടെ ചോദിച്ചു
വിപിനും അവന്റെ ഒരു റിലേറ്റീവ് ഉം തമ്മിൽ എന്തോ അരുതാത്ത ബന്ധം ഉണ്ടെന്നാണ് ഞങ്ങൾ അറിഞ്ഞത്, ആ പെങ്കൊച്ചിനെ വിപിൻ ഇവിടേക്ക് കൊണ്ടുവന്നെന്നും അറിഞ്ഞു...... അങ്ങിനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് നേരിട്ട് അറിയാമല്ലോ എന്ന് കരുതിയാ ഞങ്ങൾ വന്നത് ഇവിടേക്ക്......
ഇതിപ്പോൾ അറിഞ്ഞതിലും വലുതാണല്ലോ...... അച്ഛൻ പറഞ്ഞു
എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാൻ മിണ്ടാതെ നിന്നു........
മോനേ നിമിഷ ഇതൊന്നും അറിയരുത്....... അവൾ ഇപ്പോൾ മുമ്പുള്ളതിനേക്കാൾ സന്തോഷത്തിലാണെന്നാ അവളുടെ 'അമ്മ പറഞ്ഞത്.......
നിമിഷക്ക് കാര്യങ്ങളൊക്കെ അറിയാം അച്ഛാ...... അച്ഛനെയും അമ്മയെയും വിഷമിപ്പിക്കേണ്ട എന്ന് കരുതിയ അവൾ
💬 Comments
View all comments