0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]

Author : SAMI Read All Parts 4967

ഇനി അവിടേക്ക് ശല്യം ചെയ്യാൻ വരരുത്.... അവസാന വാക്കെന്ന പോലെ ഞാൻ പറഞ്ഞു

ഇവനോടൊക്കെ എന്തിനാ ചേട്ടാ ഇതൊക്കെ പറയുന്നത്...... അതും പറഞ്ഞു ഒരു ബാഗുമെടുത്ത് നടന്നു.....

അത് കണ്ട് കാവ്യയിൽ നിന്നും ഒരു ബാഗ് ഞാനും വാങ്ങി പുറത്തേക്ക് നടന്നു......

നിമിഷയുടെ ദേഷ്യവും  തന്റേടത്തോടെയുള്ള സംസാരവും എല്ലാം കണ്ട് കാവ്യ അതിശയിച്ചു നിൽക്കുകയാണ്...... കാവ്യയോട് നിമിഷ ഇത്ര സ്നേഹത്തോടെ പെരുമാറുമെന്ന് ഞാൻ ഒട്ടും വിചാരിച്ചിരുന്നില്ല..... കരഞ്ഞു കലങ്ങിയ മുഖം കാവ്യയുടെ സൗന്ദര്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്..... സാധാരണ കാണുന്ന ഒരു അട്രാക്ഷൻ അവളുടെ മുഖത്തില്ല.......

വാ കേറ്......  ബാഗ് രണ്ടും കാറിൽ എടുത്ത് വച്ചതിന് ശേഷം പുറകിലെ ഡോർ തുറന്ന്കൊണ്ട്  നിമിഷ കാവ്യയോട് പറഞ്ഞു

ഞങ്ങളുടെ കൂടെ വരാൻ ഇഷ്ടമില്ല എന്നപോലെ എല്ലാം ഒരു മടിയോടെയാണ് കാവ്യാ ചെയ്യുന്നത്.... കാവ്യ കയറി കഴിഞ്ഞതും നിമിഷ  കാവ്യയുടെ കൂടെ പുറകിലേക്ക് കയറി.....

ഇവിടേക്ക് വരുന്ന വഴി നിമിഷ പറഞ്ഞതൊക്കെ അപ്പാടെ അവൾ മറന്നിരിക്കുന്നു..... ഒരു കൂട്ടുകാരിയെ ചേർത്ത് പിടിച്ചിരിക്കുന്നത് പോലെ അവൾ കാവ്യയെ ചേർത്ത് പിടിച്ചിരിക്കുകയാണ്.....

ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു മിററിലൂടെ നോക്കി,  നിമിഷയുടെയും കാവ്യയുടെയും ആ ചേർന്നുള്ള ഇരിപ്പ് കണ്ട് എനിക്ക് ചിരി വന്നു പോയി.......

കുറച്ചു നേരം കഴിഞ്ഞിട്ടും ആരും ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട്   ഞാൻ സംസാരിച്ചു തുടങ്ങി.....

കാവ്യ എന്തിനാ ഇത്ര വിഷമിച്ചു ഇരിക്കുന്നത്..... അവന്റെ കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞതല്ലേ......

അതേ..... ഇത്രയ്ക്ക് വിഷമിക്കണ്ട ഒന്നും ഇല്ലാ..... നിമിഷയും പറഞ്ഞു

ഞാൻ നിമിഷയോട് ചെയ്തത് വച്ച്എനിക്ക് ഇത് കിട്ടണം...... കാവ്യ വീണ്ടും

💬 Comments

View all comments