Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11 [SAMI]
ചോദിച്ചു
തന്റെ അച്ഛൻ സമ്മതിച്ചടോ ?
എന്ത് ?
നമ്മുടെ കല്യാണത്തിന്.............
കാര്യം പറയ് ചേട്ടാ.....
അതേടാ........ നിമിഷയോട് ഞാൻ അച്ഛനുമായി സംസാരിച്ച കാര്യങ്ങളൊക്കെ പറഞ്ഞു...... അത് കേട്ടുകൊണ്ട് കാവ്യയും സ്വാതിയും അനീനയും റൂമിൽ നിന്നും ഇറങ്ങി വന്നു.......
എല്ലാം കേട്ടുകഴിഞ്ഞതും നിമിഷ എന്നെ കെട്ടിപിടിച്ചു.......
ചേട്ടാ പാർട്ടി വേണം...... അനീന വിളിച്ചു പറഞ്ഞു
എന്ത് വേണമെങ്കിലും തരാം....... ഞാൻ സന്തോഷത്തോടെ പറഞ്ഞു
എന്നാൽ ഞാൻ ദിഷ ചേച്ചിയെ വിളിക്കട്ടെ...... അനീന വീണ്ടും പറഞ്ഞു
ഇന്നോ? പാർട്ടി പിന്നെ ഒരു ദിവസം മതി..... നിമിഷ പറഞ്ഞു
ഇത്ര ഹാപ്പി ന്യൂസ് കേട്ടിട്ട് അതിന്റെ പാർട്ടി പിന്നേക്ക് എങ്ങിനെയാ മാറ്റി വെക്കുന്നത് ? അനീന ചോദിച്ചു
അതേ...... ഇന്ന് വെക്ക്...... സ്വാതിയും പറഞ്ഞു
നിമിഷയുടെ സമ്മതത്തിനായി ഞാൻ അവളെ നോക്കി
അവൾ കണ്ണുകൾ അടച്ച് സമ്മതം അറിയിച്ചു......
എന്നാൽ ദിഷയെ വിളിക്ക്.......... ഞാൻ പറഞ്ഞു
അങ്ങിനെ നിമിഷ തന്നെ ദിഷയെ വിളിച്ചു കാര്യം പറഞ്ഞു..... കുറെ നാളുകൾക്ക് ശേഷമാണ് പാർട്ടി കൂടുന്നത് അതുകൊണ്ട് തന്നെ ദിഷയും വരാമെന്നേറ്റു..........
ഞങ്ങളുടെ സന്തോഷം കണ്ട് കാവ്യ അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ്...... ഇവർക്കിടയിൽ ഇത്രക്ക് അറ്റാച്ച്മെന്റ് ഉണ്ടാകാൻ കാരണമെന്തെന്നാകും അവൾ ആലോചിക്കുന്നത്.....
അങ്ങിനെ പാർട്ടിക്ക് വേണ്ട സാധനങ്ങളെല്ലാം സെറ്റാക്കി ഞങ്ങൾ ദിഷയ്ക്ക് വേണ്ടി വെയിറ്റ് ചെയ്ത് അവിടെയിരുന്നു......
തുടരും......
💬 Comments
View all comments