Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 3 [SAMI]
ജാള്യത നിമിഷയുടെ മുഖത്തുണ്ട്....
അവൻ നാട്ടിലേക്ക് പോയാടോ.... വലിയ മുഖവുര ഒന്നുമില്ലാതെ ഞാൻ പറഞ്ഞു.....
ചേട്ടനോട് പറഞ്ഞോ ?
എന്നോട് പറഞ്ഞില്ല.... അവന്റെ ഓഫീസിലെ ഫ്രണ്ട്സ് എന്നെ വിളിച്ചു പറഞ്ഞു
ചേട്ടൻ ചോദിച്ചോ വിപിനോട് ഈ കാര്യം ?
ചോദിച്ചു.....
എന്നിട്ട്.?... നിമിഷ ആകാംഷയോടെ ചോദിച്ചു
ഒരു കാര്യവും ഇല്ലാ...
അവന് ആ പെണ്ണില്ലാതെ പറ്റില്ലെന്ന്...
നിമിഷ ഒന്ന് നടുങ്ങി..... എന്നാൽ മുൻപത്തെ പോലെ കരയുവാനൊന്നും നിന്നില്ല.....
കുറച്ചു നേരം തല കുമ്പിട്ട് ആ സോഫയിൽ ഇരുന്നതിനു ശേഷം എന്നോട് ചോദിച്ചു
ഇനി ഞാൻ എന്താ ചേട്ടാ ചെയ്യണ്ടേ ?
അതിനു ഒരു മറുപടി എനിക്ക് ഉണ്ടായില്ല.......
അവനെ പറഞ്ഞു മനസിലാക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല....
ഇത്ര മാത്രം അവർ അടുക്കാൻ എന്താ അവർക്കിടയിൽ ഉണ്ടായത് ?
അറിയില്ല ചേട്ടാ.....
ആ സമയത്ത് നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ ?....
പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.....
പിന്നെ ആ സമയത്ത് 'അമ്മ 6 മാസം ലീവ് ആയിരുന്നു.... അങ്ങിനെ ഞങ്ങൾക്ക് വീട്ടിൽ വച്ച് മീറ്റ് ചെയ്യാൻ പറ്റിയിരുന്നില്ല.... നിമിഷ പറഞ്ഞു
അപ്പൊ വിപിന് ചെറിയ ഒരു ഇഷ്ടക്കേട് പോലെ ഉണ്ടായിരുന്നു....
എന്താണ് പറയേണ്ടതെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലാ.....
ചെയ്യേണ്ടത് എന്താണെന്ന് എനിക്ക് അറിയാം ചേട്ടാ... എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ നിമിഷ പറഞ്ഞു
എന്താ നിമിഷേ ? എന്താണ് നിമിഷ ഉദ്ദേശിച്ചതെന്ന് അറിയാൻ ഞാൻ ചോദിച്ചു
അതൊക്കെയുണ്ട്..... നിമിഷ പറഞ്ഞു
അരുതാത്ത ചിന്തകൾ മനസിലേക്ക് കടന്ന് കൂടിയാൽ എന്തും ചെയ്തുപോകും.... ഞാൻ തന്നെ ഒട്ടേറെ തവണ ചിന്തിച്ചതാണ്
💬 Comments
View all comments