0%

Chapter Title : പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 9 [SAMI]

Author : SAMI Read All Parts 4462

ഇതൊക്കെ ഓർത്ത് തന്നെ ഇരിക്കുക ആകും അവൾ.... ദിഷ പറഞ്ഞു

ആണോ....

ഹാ....

എന്നാൽ അങ്ങിനെ ആകട്ടെ...... അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു സൈറ്റിൽ നിന്നും കാറെടുത്ത് നേരേ ഫ്ലാറ്റിലേക്ക് പോയി.....

സ്വാതി വന്നു ഡോർ തുറന്നു തന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചു സ്വാതിക്ക് എന്തോ കാര്യമായി പറ്റിയിട്ടുണ്ട്... ഒരു പ്രസാദമില്ലാത്ത പോലെയാണ് എന്നോട് പെരുമാറുന്നത്,... ചോദിച്ചതിന് വേണ്ട വെറുക്കണേ എന്തൊക്കെയോ മറുപടി പറഞ്ഞു കൊണ്ട് അവൾ റൂമിലേക്ക് പോയി.......

ഒന്ന് ഫ്രഷ് ആയി വന്നു നോക്കിയപ്പോൾ അവൾ കിച്ചണിൽ കുക്കിങ്ങിലാണ്.....

എന്താ സ്വാതീ പ്രശ്നം..... അവളുടെ അടുത്ത് ചെന്നുകൊണ്ട് ഞാൻ ചോദിച്ചു

മുഖം ഉയർത്തി എന്നെ ഒന്ന് നോക്കിയെങ്കിലും അവൾ ഒന്നും പറഞ്ഞില്ല

ഇവൾക്കിതെന്താ പറ്റിയത്.... ഞാൻ മനസ്സിൽ ഓർത്തു

ഡാ... ഞാൻ നീട്ടി വിളിച്ചു

അതിനും മറുപടിയൊന്നും ഇല്ലാ....

കുക്ക് ചെയ്തു കൊണ്ടിരിക്കുകയായിരുന്ന സ്വാതിയുടെ അടുത്തേയ്ക്ക് ചേർന്ന് കൊണ്ട് അവളുടെ പുറകിലൂടെ ചേർത്തങ്ങു പിടിച്ചു......

വിട് എന്നെ..... അവൾ ശക്തിയിൽ കുതറികൊണ്ട് പറഞ്ഞു

അതോടെ ഞാൻ കുറച്ചു കൂടി ശക്തിയിൽ രണ്ടുകൈ കൊണ്ടും മുറുക്കെ അങ്ങ് പിടിച്ചു

എന്താ മോൾടെ പ്രശ്നമെന്ന് പറയ്..... അവളെ നിലത്തു നിന്നും ഉയർത്തി കൊണ്ട് ചോദിച്ചു

ഒന്നുമില്ല... അവൾ പറഞ്ഞു

അതോടെ അവളെയും പൊക്കി എടുത്തു ഞാൻ സോഫയിലേക്ക് നടന്നു......

എന്താ ഈ ചെയ്യണേ... അവൾക്കാകും വിധം എന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു

എന്താ ഇങ്ങനെ മിണ്ടാതെ നടക്കുന്നതെന്ന് പറയ്.... സ്വാതിയെ സോഫയിലേക്ക് ഇരുത്തികൊണ്ട് ഞാൻ വീണ്ടും ചോദിച്ചു

ചേട്ടൻ നിമിഷേച്ചിയോട് എല്ലാം പറഞ്ഞല്ലേ...

💬 Comments

View all comments